24 August Saturday
സ‌്റ്റൈപെൻഡ‌് വര്‍ധനയ്‌ക്കായി

വിദ്യാര്‍ഥികളും ഹൗസ്‌സര്‍‍ജന്മാരും പണിമുടക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019
വണ്ടാനം
സ‌്റ്റൈപെൻഡ‌് വർധന ആവശ്യപ്പെട്ട് വണ്ടാനം മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥികളും ഹൗസ് സർജൻമാരും കേരള മെഡിക്കൽ പിജി അസോസിയേഷന്റെ നേത‌ൃത്തില്‍  സൂചനാപണിമുടക്ക് നടത്തി. പിജി വിദ്യാർഥികളുടെ സ‌്റ്റൈപ്പെൻഡ‌് 43,000 രൂപ 63,000 രൂപയായും ഹൗസ് സർജൻമാരുടേത് 20,000 ത്തിൽ നിന്ന് 30,000 രൂപയുമാക്കി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. 
ഐസിയു, ലേബർ റൂം, അത്യാഹിതം, എമർജൻസി ഓപ്പറേഷൻ തീയേറ്റർ എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കി. ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളേജിലേക്ക് മാർച്ചും നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ.ആർ രാംകുമാർ, സംസ്ഥാന ഭാരവാഹികളായ ഡോ. ഷാജഹാൻ, ഡോ. നാസർ, ഡോ. പത്മകുമാർ, ജില്ലാ സെക്രട്ടറി ഡോ. പീറ്റർ എന്നിവർ സംസാരിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 20മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും അസോസിയേഷൻ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top