21 April Sunday

തിരക്കൊഴിയാതെ ആരിഫ‌്

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
ആലപ്പുഴ
ആവേശം നിറഞ്ഞ വരവേൽപ്പുകളുമായി മൂന്നാംഘട്ട സ്വീകരണപര്യടനം സമാപിച്ചെങ്കിലും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടർമാരെ നേരിൽ കാണാൻ വീണ്ടും എൽഡിഎഫ‌് സ്ഥാനാർഥി എ എം ആരിഫ‌് എത്തി. ഓശാന ഞായർ ദിവസം വിവിധ ഭാഗങ്ങളിൽ നടന്ന കുരുത്തോല പ്രദക്ഷിണങ്ങളിൽ പങ്കെടുത്തവരോട‌് വോട്ടുതേടി. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവാഹമടക്കമുള്ള ചടങ്ങുകളിൽ പങ്കെടുത്തു. 
വൈകിട്ട‌് കരുനാഗപ്പള്ളിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനംചെയ‌്ത എൽഡിഎഫ‌് പൊതുയോഗ വേദിയിലെത്തിയ ആരിഫിനെ നിറഞ്ഞ കൈയടികളും മുദ്രാവാക്യം വിളികളുമായാണ‌് സദസ‌് വരവേറ്റത‌്.
പ്രധാന വാർത്തകൾ
 Top