18 June Tuesday
ഉപതെരഞ്ഞെടുപ്പ്

നാലിടത്തും മികച്ച പോളിങ്‌; വോട്ടെണ്ണൽ ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019

 ആലപ്പുഴ 

ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലെ നാല‌് വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ‌ിൽ മികച്ച പോളിങ്‌.  ആലപ്പുഴ നഗരസഭയിലെ 15ാം വാർഡായ ജില്ലാക്കോടതിയിൽ 78.9 ശതമാനമാണ‌്  പോളിങ്. 1829 വോട്ടർമാരിൽ -1443 പേർ ബൂത്തിലെത്തി. കായംകുളം  നഗരസഭയിലെ എരുവ  12–-ാം വാർഡിൽ 78.27 ആണ‌് പോളിങ്‌ ശതമാനം. 1427 വോട്ടർമാരിൽ 1117 പേർ വോട്ടുചെയ‌്തു. കൈനകരി പഞ്ചായത്ത് അഞ്ചാം വാർഡായ ഭജനമഠത്തിൽ - 86.19 ശതമാനം വോട്ട‌് പോൾ ചെയ‌്തു.  ആകെ വോട്ടർമാർ -1079. പോൾ ചെയ‌്തത് -930. കരുവാറ്റ പഞ്ചായത്ത് നാരായണ വിലാസം വാർഡിൽ പോളിങ് ശതമാനം- 86.63 ആണ‌്. ആകെ വോട്ടർമാർ -905, പോൾ ചെയ‌്തത് -784. 
 ആലപ്പുഴ നഗരസഭ ജില്ലാക്കോടതി വാർഡിൽ എൽഡിഎഫ് സ്വതന്ത്രനായി എൻസിപിയിലെ വർഗീസ് ജോൺ പുത്തൻപുരയ‌്ക്കൽ, യുഡിഎഫ് സ്ഥാനാർഥി   കോൺഗ്രസിലെ ടോമി ജോസഫ് പുണിയിൽ, എൻഡിഎ സ്ഥാനാർഥിയായി ബിജെപിയിലെ ഗീത രാംദാസ് എന്നിവരാണ് മത്സരിച്ചത‌്. വെള്ളിയാഴ‌്ച രാവിലെ 10ന് മുനിസിപ്പൽ ഓഫീസിലാണ‌് വോട്ടെണ്ണുക. 
 കോൺഗ്രസ് കൗൺസിലർ ബി മെഹബൂബ് രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് . ആരോഗ്യ സ‌്റ്റാൻഡിങ‌് കമ്മിറ്റി അധ്യക്ഷനായിരുന്ന മെഹബൂബിനോട‌് രണ്ടരവർഷം പിന്നിട്ടപ്പോൾ രാജിവയ‌്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. വഴങ്ങാതിരുന്ന മെഹബൂബിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിച്ചതോടെയാണ് മെഹബൂബ് രാജിവച്ചത്.ഉപതെരഞ്ഞെടുപ്പിൽ മെഹബൂബ് സ്വതന്ത്രസ്ഥാനാർഥിയായാണ‌്.
 കായംകുളം നഗരസഭയിലെ എരുവയിൽ എല്‍ഡിഎഫിലെ സുഷമ അജയനും (സിപിഐ എം ) യുഡിഎഫിലെ സിന്ധു കുമാരി (കോൺഗ്രസ‌് ) യും ബിജെപിയിലെ രാധാകൃഷ്ണനുമാണ‌് സ്ഥാനാർഥികൾ. സിപിഐ എം നേതാവായിരുന്ന വി എസ് അജയന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.   അജയന്റെ ഭാര്യയാണ് എൽഡിഎഫ് സ്ഥാനാർഥി സുഷമ.   
 കൈനകരി പഞ്ചായത്ത് ഭജനമഠം വാർഡിൽ എൽഡിഎഫിന്റെ ബിനാ വിനോദും യുഡിഎഫിലെ ജയമ്മയും തമ്മിലായിരുന്നു പ്രധാനമത്സരം. ബിന്ദു ഷാജിയാണ‌് ബിജെപി സ്ഥാനർഥി. 
വാർഡ‌് അംഗമായിരുന്ന സുഷമ്മ അജയൻ സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്ന് രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.
പ്രധാന വാർത്തകൾ
 Top