25 January Saturday

ഓണാട്ടുകര കാർഷികമേള തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019

ഓണാട്ടുകര കാർഷികോത്സവം മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട്     
ഓണാട്ടുകരയുടെ കാർഷിക പരമ്പര്യം വിളിച്ചോതി 12–--ാമത്  ഹരിത കാർഷികോത്സവത്തിന് ചാരുംമൂട് മജസ്‌റ്റിക് സെന്ററിൽ തുടക്കമായി. മന്ത്രി കെ കൃഷ്‌ണൻകുട്ടി ഉദ്ഘാടനം ചെയ്‌തു. വിളംബര ജാഥയോടെയാണ് മേള തുടങ്ങിയത്‌. ആർ രാജേഷ് എംഎൽഎ അധ്യക്ഷനായി. കാർഷിക പ്രദർശനം കേരള സ്‌റ്റേറ്റ് അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ സുൽഫിക്കർ മയൂരി ഉദ്ഘാടനം ചെയ്‌തു. 
 സ്‌റ്റാളുകൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രജനി ജയദേവ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി അശോകൻനായർ, ശാന്താഗോപാലകൃഷ്ണൻ, വി ഗീത, ഇന്ദിര തങ്കപ്പൻ, ജില്ലാ പഞ്ചായത്തംഗം കെ സുമ എന്നിവർ ഉദ്ഘാടനം ചെയ്‌തു. ജി മധുസൂദനൻ നായർ, എം എം  ജമാലുദീൻ സാഹിബ്, ഇ റസിയ, ജി പ്രസന്നൻ പിള്ള, എസ് ഗിരീഷ്, എസ്  ജമാൽ, എൻ ഷെരീഫ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ. തോമസ് എം മാത്തുണ്ണി സ്വാഗതം പറഞ്ഞു. 
 കാർഷിക കുസൃതി മത്സരം, ചുനക്കര അങ്കണവാടി ജീവനക്കാരുടെ ഞാറ്റുവേല, വള്ളികുന്നം ഭാസുര നയിച്ച കളരി ക്ഷേത്രകലയുടെ തിരുവാതിര എന്നിവയും നടന്നു. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കാർഷികോത്സവം 17ന് സമാപിക്കും.
പ്രധാന വാർത്തകൾ
 Top