15 October Tuesday

ഭാര്യയെയും അമ്മായിയമ്മയെയും ആക്രമിച്ച യുവാവ്‌ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

 

ഹരിപ്പാട്  
ഭാര്യയെയും അമ്മായിയമ്മയെയും തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ്‌ അറസ്‌റ്റിൽ. പല്ലന തോപ്പിൽമുക്കിന് കിഴക്ക് ശങ്കരമംഗലത്ത് സുരേഷി (48)നെയാണ് ത‌ൃക്കുന്നപ്പുഴ പൊലീസ് അറസ്‌റ്റ്‌ചെയ്‌തത്. സുരേഷിന്റെ ഭാര്യ അനിത (38), അമ്മ സരസമ്മ (57) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ സരസമ്മ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. അനിതയുടെ തലയിൽ ഇരുപതോളം തുന്നലുണ്ട്. വ്യാഴാഴ്‌ച രാത്രി ഏഴരയ്‌ക്കാണ്‌ സംഭവം.
പ്രധാന വാർത്തകൾ
 Top