16 January Saturday

ആങ്ങായിൽ 18 വീടിന്‌‌ വിള്ളൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020
ചെങ്ങന്നൂർ 
തിരുവൻവണ്ടൂർ ആങ്ങായിൽ ഭാഗത്ത് നേരിയ ഭൂചലനം. ആളപായമില്ല. നിരവധി വീടുകൾക്ക് വിള്ളലുണ്ടായി.  വ്യാഴാഴ്‌ച പകൽ 12 .45ന്‌ ആരംഭിച്ച ഭൂചലനം ഒന്നര മിനിട്ട് നീണ്ടുനിന്നു.
 4, 5,12 വാർഡുകളിൽ  ഉഗ്രശബ്‌ദം കേട്ട് ആളുകൾ വീടിനു പുറത്തേയ്‌ക്ക്‌ ഓടിയിറങ്ങി. ചെങ്ങന്നൂർ ആർഡിഒ ജി ഉഷാകുമാരിയുടെ നേതൃത്വത്തിൽ റവന്യു സംഘം സ്ഥലത്തെത്തി.  
  ആങ്ങായിൽ എ ഐ എബ്രഹാം, ജോയി യോഹന്നാൻ, ഇലവും പറമ്പിൽ കുരിയാക്കോസ്, തങ്കച്ചൻ, അനിയൻ എബ്രഹാം എന്നിവരുടേതുൾപ്പെടെ 18 ലേറെ വീടുകൾക്ക്  പൊട്ടലുകൾ ഉണ്ട്. 
മറ്റുചില വീടുകൾക്ക്‌‌ നേരിയ കേടുപാടുണ്ട്‌.  ജിയോളജി  പരിശോധനയ്‌ക്കു ശേഷമേ  കൂടുതൽ വിവരങ്ങൾ ലഭിക്കൂ.  സജി ചെറിയാൻ എംഎൽഎ, എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാർ, ചെങ്ങന്നൂർ ഡിവൈഎസ്‌പി പി വി ബേബി, ആർഡിഒ ജി ഉഷാകുമാരി എന്നിവർ സ്ഥലത്തെത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top