17 September Tuesday

മീനില്ല; മത്സ്യത്തൊഴിലാളികൾ വറുതിയിൽ

പ്രത്യേക ലേഖകൻUpdated: Tuesday May 14, 2019

ചള്ളി കടപ്പുറത്ത്‌ വലയുടെ അറ്റകുറ്റപ്പണിയിലേർപ്പെട്ട മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ
ആലപ്പുഴയുടെ തീരങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ രണ്ടുമാസത്തിലേറെയായി  വറുതിയിൽ. അനുബന്ധമേഖലയിലെ തൊഴിലാളികളും പട്ടിണിയിലാണ‌്. കടൽ കലുഷിതമായതിനാലും മീൻ കിട്ടാത്തതിനാലും മൽസ്യത്തൊഴിലാളികൾ കടലിൽ  പോകുന്നില്ല. 
കായംകുളം, വാടി, നീണ്ടകര എന്നിവിടങ്ങളിൽ ഇൻബോഡ‌് വള്ളങ്ങൾ അപൂർവമായി മത്സ്യബന്ധനത്തിന‌് പോകുന്നുണ്ട‌്. കുറഞ്ഞ അളവിൽ മത്തി, കൊഴുവ എന്നിവ മാത്രമാണ‌് ഇവർക്ക‌് കിട്ടുന്നത‌്. 100 വള്ളം പോയാൽ 10 വള്ളത്തിനുമാത്രമാണ‌് അഞ്ചോ പത്തോ കുട്ട മീൻ ലഭിക്കുന്നത‌്. 
അസഹ്യമായ ചൂടുമൂലം മീനുകൾ തണുപ്പുതേടി ആഴങ്ങളിലേക്ക‌് പോയതാകാമെന്നാണ‌്   പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നത‌്. തോട്ടപ്പള്ളിമുതൽ തെക്കോട്ട‌് താഴ‌്ചയും തണുപ്പും ഉള്ളതിനാൽ മത്സ്യക്കൂട്ടം അങ്ങോട്ട‌് നീങ്ങുന്നുണ്ട‌്. ഇതിനാലാണ‌് അവിടങ്ങളിൽ അൽപ്പമെങ്കിലും മത്സ്യം ലഭിക്കുന്നത‌്. മത്തി കിലോയ‌്ക്ക‌് 210 രൂപയ‌്ക്കാണ‌് വിൽപ്പനക്കാർക്ക‌് നൽകുന്നത‌്. ഇത‌്  ജനങ്ങളിലെത്തുമ്പോൾ 280 മുതൽ 300 വരെ രൂപയാകും. മത്തിയുടെ ലഭ്യതക്കുറവും ആവശ്യക്കാർ ഏറെയുള്ളതുമാണ‌് വില കൂടാൻ കാരണം. 
ആലപ്പുഴയുടെ തീരങ്ങളിൽ വലിയ മത്തി കിട്ടിയിട്ട‌് 10 മാസത്തിലേറെയായി. ഇടമത്തി മാത്രമാണ‌് ലഭിക്കുന്നു. ഫിഷിങ‌് ബോട്ടുകൾക്ക‌് പൂവാലൻ ചെമ്മീൻ, കരിക്കാടി, കിളിമീൻ, കൊഴിയാള അയല, വാള തുടങ്ങിയ മീനുകൾ കിട്ടുന്നുണ്ട‌്.
പ്രധാന വാർത്തകൾ
 Top