26 May Sunday

കുടുംബസംഗമം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019
ആലപ്പുഴ
കെഎസ്എഫ്ഇ സ‌്റ്റാഫ് അസോസിയേഷൻ, കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയൻ, കെഎസ്എഫ്ഇ ഏജന്റ്‌സ് അസോസിയേഷൻ,   കെഎസ്എഫ്ഇ ഗോൾഡ് അപ്രൈസഴ്‌സ് അസോസിയേഷൻ സംയുക്ത കുടുംബ സംഗമം സംഘടിപ്പിച്ചു. 
എൻജിഒ ഹാളിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ഉദ്ഘാടനം ചെയ‌്തു. കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി എ മുഹമ്മദ് ഇക്ബാൽ അധ്യക്ഷനായി. 
കെഎസ്എഫ്ഇ സ‌്റ്റാഫ് അസോസിയേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി എസ് മുരളീക‌ൃഷ‌്ണപിള്ള, കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയൻ ട്രഷറർ പി എം തങ്കച്ചൻ, പി വി ബേബിച്ചൻ, കെ എസ് രാധാക‌ൃഷ‌്ണൻ, സുസ‌്മിത സുന്ദർ, കെ ദീപ, ബിനു പണിക്കർ, സബിൽരാജ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top