16 January Saturday

പച്ചക്കറിക്കിവിടെ ഗ്രീൻ സിഗ്നൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021

കായംകുളം ട്രാഫിക് പൊലീസ് സ്‍റ്റേഷനിലെ പച്ചക്കറികൃഷി

കായംകുളം
കായംകുളത്തെ ട്രാഫിക് പൊലീസ് സ്‌റ്റേഷൻ പരിസരത്തെ കൃഷിക്ക്‌ നൂറുമേനി വിളവ്‌. സ്‌റ്റേഷനോട് ചേർന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കിടന്ന സ്ഥലത്താണ്  വിവിധ തരം പച്ചക്കറി കൃഷിയിറക്കി ഹരിതാഭമാക്കിയത്. ട്രാഫിക് എസ്ഐ എം രാജേന്ദ്രന്റെ നേതൃത്വത്തിലാണ് സ്‌റ്റേഷൻ പരിസരത്ത് കൃഷിയിറക്കിയത്. പയർ, വഴുതനം, കോളി ഫ്ലവർ, ചീര, തക്കാളി,  മുളക് തുടങ്ങി വിവിധ തരം പച്ചക്കറികളാണ് കൃഷിയിറക്കിയത്. ഹോം ഗാർഡുകളായ രാജു, വിദ്യാധരൻ എന്നിവർക്കാണ് കൃഷിയുടെ മേൽനോട്ട ചുമതല. കായംകുളം കൃഷിഭവനിൽ നിന്നും ലഭിച്ച പച്ചക്കറിവിത്തുകളാണ് കൃഷിക്ക്‌ ഉപയോഗിച്ചത്‌. കൃഷിക്ക് ആവശ്യമായ ചാണകം അടക്കമുള്ള വളം എത്തിച്ചതും ഉദ്യോഗസ്ഥർ ആയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top