25 September Friday

കുട്ടനാട്ടിൽ ജലനിരപ്പ് താഴ്‌ന്നു തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

എ സി റോഡിൽ പൂപ്പള്ളിയിലെ ദൃശ്യം

 കുട്ടനാട്ടിൽ ജലനിരപ്പ് താഴ്‌ന്നു തുടങ്ങി 

മങ്കൊമ്പ്
കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞതും, മഴ മാറിനിന്നതും കുട്ടനാടിന്‌ ആശ്വാസമായി. പലയിടത്തും വെള്ളം താഴാൻ തുടങ്ങി.  കുട്ടനാട് താലൂക്കിൽ 21 ദുരിതാശ്വാസ ക്യാമ്പുകളിലായി 425 കുടുംബങ്ങളാണ്‌ കഴിയുന്നത്‌. 
 വെള്ളപൊക്കത്തിൽ ഇതുവരെ ആറ്‌ വീടുകൾ പൂർണ്ണമായും  50 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.  ഭൂരിഭാഗം വീടുകളിൽ നിന്നും വെള്ളമിറങ്ങാൻ ഇനിയും മൂന്നു  ദിവസം കൂടി വേണ്ടിവരും. അതിനുശേഷമേ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും പോയവർക്ക് മടങ്ങിയെത്താനാകൂ.  മടവീഴ്‌ച ഉണ്ടായ പാടശേഖരങ്ങൾക്കുള്ളിലും, ബണ്ടുകളിലുമായി താമസിക്കുന്നവരുടെ നൂറ് കണക്കിന്  വീടുകളിൽ നിന്നും വെള്ളമിറങ്ങണമെങ്കിൽ മോട്ടോർ വെച്ച്  വറ്റിച്ചാലെ കഴിയു.  
എ സി റോഡുൾപ്പെടെയുള്ള കുട്ടനാട്ടിലെ റോഡുകളിൽ ഗതാഗതം സുഗമമാകുവാൻ ദിവസങ്ങൾ വേണ്ടിവരും. എ സി റോഡിൽ പൊങ്ങ ജ്യോതി ജങ്‌ഷനും രാമങ്കരിക്കും ഇടയിൽ ട്രാക്‌ടർ സർവീസ് ഉണ്ട്. തകഴി ചെക്കിടിക്കാട് ചെത്തിക്കളം കഞ്ഞിവീഴ്‌ത്തൽ കേന്ദ്രത്തിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ കുഴഞ്ഞ് വീണ് ക്യാമ്പ് അംഗമായ ഒതള പറമ്പ് വീട്ടിൽ കുഞ്ഞുമോൻ ചാക്കോ (45) മരിച്ചു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top