19 September Saturday

പാടശേഖരങ്ങളുടെ മടകുത്തൽ ഉടൻ

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020
ആലപ്പുഴ
കുട്ടനാട്ടിൽ മട വീഴ്‌ചയുണ്ടായ പാടശേഖരങ്ങളിൽ അതിവേഗം മട കുത്തണമെന്ന് ക‌ൃഷി മന്ത്രി വി എസ്‌ സുനിൽകുമാർ പറഞ്ഞു. 
മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വീഡിയോ കോൺഫറൻസ് യോഗത്തിലാണ് നിർദേശം. അതത് പാടശേഖര സമിതികളാണ് മട കുത്തേണ്ടത്. ക‌ൃഷിക്കാർക്കുണ്ടായ നഷ്‌ടപരിഹാരം ഉടൻ തിട്ടപ്പെടുത്തണം. ക‌ൃഷി നാശത്തിന്റെ അളവ് തിട്ടപ്പെടുത്താൻ ആവശ്യമെങ്കിൽ ഡ്രോൺ സൗകര്യം ഉപയോഗിക്കണം. വിവിധ വകുപ്പുകളെ ചേർത്ത് കമ്മിറ്റി രൂപീകരിച്ച് വെള്ളം വറ്റിക്കൽ, ചെളി  നീക്കൽ തുടങ്ങിയവ ചെയ്യാനും മന്ത്രി നിർദേശിച്ചു. 
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്‌ടർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, ജലസേചനം, പുഞ്ച സ്പെഷ്യൽ ഓഫീസർ, കുട്ടനാട് പാക്കേജ് എൻജിനിയർ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് രൂപീകരിക്കുക.  യോഗത്തിൽ കലക്‌ടർ എ അലക്‌സാണ്ടർ, പിഎഒ ലത മേരി ജോർജ്, വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top