07 July Thursday

പാടശേഖരത്ത് മടവീണു

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022

രാമങ്കരി പടവ് പാടശേഖരം മട വീണപ്പോൾ

മങ്കൊമ്പ്
കുട്ടനാട്ടിൽ കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തം. പുഞ്ചകൃഷി വിളവെടുത്തു കൊണ്ടിരുന്ന പാടശേഖരത്ത്‌ മടവീണു. മുട്ടാർ കൃഷിഭവൻ പരിധിയിലെ രണ്ടാം വാർഡിൽ രാമങ്കരി പടവ് പാടശേഖരമാണ് വ്യാഴം രാവിലെ എട്ടിന് മടവീണത്. കർഷകരുടെ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ മട താൽക്കാലികമായി കുത്തി. 125 ഏക്കർ വരുന്ന പാടശേഖരത്തിൽ പുഞ്ചകൊയ്‌ത്ത്‌ ആരംഭിച്ചു. പാടശേഖരത്തിന്റെ വടക്കേ ബണ്ടിൽ വലിയ അള്ള വീണതിനെ തുടർന്നാണ് മടവീഴ്‌ച ഉണ്ടായത്. മൂന്ന് ലോഡ് നെല്ല് മാത്രമാണ് ഇതുവരെ ഇവിടെനിന്ന് സംഭരിക്കാനായിട്ടുള്ളൂ. കിഴക്കു പെയ്യുന്ന മഴയെ തുടർന്ന് ഒരടിയോളം ജലനിരപ്പുയരുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top