ആലപ്പുഴ
സിഐടിയു സംസ്ഥാന സമ്മേളന റാലിയിൽ പതിനായിരം തൊഴിലാളികളെ കുടുംബസമേതം പങ്കെടുപ്പിക്കാൻ ജില്ലാ ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ പ്രവർത്തക കൺവൻഷൻ തീരുമാനിച്ചു.
വിവിധ ആവശ്യങ്ങളുന്നയിച്ച് 28ന് കലക്ടറേറ്റിലേക്ക് മാർച്ച് ചെയ്യും. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ 2020 ജനുവരി എട്ടിന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും കൺവൻഷൻ തീരുമാനിച്ചു.
പുന്നപ്ര -വയലാർ സ്മാരക ഹാളിൽ ചേർന്ന കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം സുരേന്ദ്രൻ അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം, കെ മോഹനൻ, കെ അജയൻ, എസ് രമേശൻ, വി ടി രാജേഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..