25 September Friday

സൗജന്യ സേവനവുമായി ജാഗ്രത പോർട്ടൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020
ആലപ്പുഴ 
കോവിഡ് പ്രതിരോധത്തിനായി‌ സമ്പർക്കം കണ്ടെത്താൻ സഹായകമാകുന്ന ഡിജിറ്റൽ രജിസ്റ്റർ സംവിധാനം കോവിഡ്19 ജാഗ്രത പോർട്ടൽ വഴി ലഭ്യമാക്കി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എൻഐസി). 
പോർട്ടൽ വഴി നൽകുന്ന ഡിജിറ്റൽ രജിസ്റ്റർ സേവനം വഴി ഓഫീസുകളിലും കടകളിലും  മറ്റ് സ്ഥാപനങ്ങളിലും എത്തുന്ന  ഉപഭോക്താക്കളുടെ വിലാസവും സമയവും  സൗജന്യമായി  ഇതിലൂടെ രേഖപ്പെടുത്താനാവും. 
ബുധനാഴ്ച മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഷോപ്പ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റുകളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും  ക്യൂആര്‍ കോഡ് നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന് കലക്‌ടര്‍ എ അലക്‌സാണ്ടര്‍ അറിയിച്ചു. 
ഇത് സംബന്ധിച്ച് കര്‍ശന പരിശോധന നടത്താനും നിര്‍ദേശം നല്‍കി.  covid19jagratha.kerala.nic.in എന്ന പോർട്ടലിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്‌ത്‌  ആർക്കും ഈ സേവനം സൗജന്യമായി ഉപയോഗിക്കാം.
 
പോർട്ടലിൽ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. 
വിസിറ്റേഴ്സ് രജിസ്റ്റർ സർവീസസ് എന്ന ലിങ്കിൽ മൊബൈൽ നമ്പർ കൊടുത്ത് രജിസ്‌റ്റർ ചെയ്യാം. 
സ്ഥാപനത്തിന്റെ വിവരങ്ങൾ നൽകിയാൽ ക്യു ആർ കോഡ് ജനറേറ്റ് ആവും. കോഡ് സ്ഥാപനങ്ങൾക്ക് മുന്നിൽ പതിപ്പിക്കും. 
ഉപഭോക്താക്കൾകോഡ് സ്കാൻ ചെയ്യുന്നതോടെ സന്ദർശക വിവരങ്ങൾ രജിസ്റ്റർ ആകും

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top