14 August Friday
പാടശേഖരസമിതിയിൽ അഴിമതി

ബിജെപി നേതാവിനെതിരെ പ്രദേശികനേതാക്കൾ രംഗത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020
ചെങ്ങന്നൂർ
ബിജെപി ജില്ലാ കമ്മിറ്റിയംഗമായ പാടശേഖര സമിതി സെക്രട്ടറിയുടെ  അഴിമതി തുറന്നുകാട്ടി ബിജെപിപ്രവർത്തകർ. വെണ്മണി മാമ്പ്ര പാടശേഖര കർഷകസമിതി സെക്രട്ടറി കെ രമേശനെതിരൊയണ്‌ ബിജെപി നേതാവും വെണ്മണി പഞ്ചായത്ത് മുൻ അംഗവുമായ കെ ആർ അപ്പുക്കുട്ടൻനായരടക്കമുള്ളവർ രംഗത്തെത്തിയത്‌. സെക്രട്ടറി സ്വന്തം നിലയ്‌ക്ക്‌ നിശ്ചയിക്കുന്ന നിരക്കിലാണ്‌ കൊയ്‌ത്തുയന്ത്രം എത്തിക്കുന്നതെന്നും രസീതിൽ തുക എഴുതാറില്ലെന്നും സമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 40 ഹെക്‌ടർ പാടശേഖരത്തിൽ 91 കർഷകരുടെ കൂട്ടായ്‌മയാണ് ക‌ൃഷിചെയ്യുന്നത്‌. വർഷങ്ങളായി നെല്ലുസംഭരണത്തിൽ സെക്രട്ടറിയും മില്ലുകാരുടെ ഏജന്റും ഒത്തുകളിച്ചാണ് രസീതും പിആർഎസും തയ്യാറാക്കുന്നതെന്നും ഇവർ ആരോപിച്ചു. തൂക്കി എടുത്തതിനുശേഷം ഒപ്പോ സീലോ ഒന്നും നൽകാതെയാണ്‌ നെല്ലിന്റെ തൂക്കം കുറിച്ച് നൽകുക. കുറവുവരുത്തി സെക്രട്ടറിയുടെ ഭാര്യയുടെ പേരിലാണ്‌ പിആർഎസ് എഴുതിയെടുക്കുന്നതെന്നും ഇവർ പറഞ്ഞു. 
 സർക്കാർ നൽകിയിട്ടുള്ള ചുമട്ടുകൂലിയും ക‌ൃഷിക്കാർക്ക് നൽകാറില്ല.  ക‌ൃഷിഭവൻ നൽകുന്ന സൗജന്യവിത്ത്‌  കിലോയ്‌ക്ക്‌ നാലുരൂപവരെ ഈടാക്കിയാണ്‌ കർഷകർക്ക്‌ നൽകുന്നത്‌. അമ്ലനാശിനിയും ക‌ൃഷിക്കാർക്ക്  മറിച്ചുവിൽക്കുകയാണെന്നും ആരോപണമുണ്ട്‌. സ്വന്തമായി ഭൂമിയില്ലാത്ത ഭാര്യയുടെ പേരിലാണ്‌ തട്ടിപ്പുനടത്തുന്നത്‌. പരാതിപ്പെട്ട കർഷകരെ രമേശൻ ഭീഷണിപ്പെടുത്തിയെന്നും സമിതിയംഗങ്ങൾ പറഞ്ഞു. പി രാജേന്ദ്രൻ, ബിജി ജോൺ, എ ജെ തങ്കച്ചൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top