25 February Thursday

ലീഗ്‌ ധാർമികത പഠിപ്പിക്കേണ്ടെന്ന് കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2021
കായംകുളം 
മുസ്ലിം ലീഗിന് കാര്യപ്രാപ്തിയുള്ള നേത‌ൃത്വം നഷ്‌ടപ്പെട്ടതിനാലാണ് നഗരസഭയിൽ കഴിഞ്ഞ തവണത്തെക്കാൾ സീറ്റുകളുടെ എണ്ണം   കുറഞ്ഞതെന്ന് കോൺഗ്രസ്‌നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നഗരസഭാ സ്ഥിരംസമിതിയിലേക്ക് ലീഗ്‌ അംഗത്തെ പരാജയപ്പെടുത്താൻ കോൺഗ്രസ്‌ ബിജെപിയെ സഹായിച്ചിരുന്നു. സംഭവത്തിൽ കോൺഗ്രസിനെതിരെ ലീഗ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലീഗിന് എതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസും രംഗത്തെത്തിയത്. 
മുന്നണി മര്യാദ ലംഘിച്ച്  കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തി അപകീർത്തിപ്പെടുത്താനും രാഷ്‌ട്രീയ ധാർമികത പഠിപ്പിക്കാനും ലീഗിന്‌ അർഹതയില്ലെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞു.  സി എസ് ബാഷ, ബിദു രാഘവൻ, നസീമ ഷംസുദീൻ,  ആർ സുമിത്രൻ, ആർ അംബിക എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

ബിജെപി പിന്തുണ: തഴക്കരയിലെ സ്ഥിരംസമിതി അംഗത്വം ഒഴിയും 

ആലപ്പുഴ
തഴക്കര പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ കോൺഗ്രസ് നേടിയ സ്ഥിരം സമിതി അംഗത്വം ഒഴിയാൻ നിർദ്ദേശം നൽകിയെന്ന്‌‌ ഡിസിസി പ്രസിഡന്റ്‌ ​എം ലിജു വാർത്തസമ്മേളനത്തിൽ പറഞ്ഞു. വികസനകാര്യസമിതിയിലെ കോൺഗ്രസ്‌ അംഗങ്ങളോട്‌ രാജി വയ്‌ക്കാൻ ഇതിനകം നിർദ്ദേശിച്ചു‌. രാജിയില്ലെങ്കിൽ കോൺഗ്രസിൽ നിന്ന്‌ പുറത്താക്കും.‌ കോൺ​ഗ്രസ്​ വിമതരായി തെരഞ്ഞെടുപ്പിൽ മത്സരിച്ച മുഴുവൻപേരെയും പുറത്താക്കിയതായി‌ അദ്ദേഹം അവകാശപ്പെട്ടു. ചെന്നിത്തല- തൃപ്പെരുന്തുറ പഞ്ചായത്തിൽ കോൺഗ്രസ്​ പിന്തുണ വേണ്ടെന്ന നിലപാടിന്​ പിന്നിൽ സിപിഐ എം –--ബിജെപി അവിശുദ്ധ സഖ്യമാണെന്നും ലിജു ആരോപിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top