05 December Thursday

നാടെങ്ങും നബിദിന ഘോഷയാത്രകള്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019

ആറാട്ടുപുഴ ജിലത്തുൽ മുഹമ്മീയ സംഘം സംഘടിപ്പിച്ച നബിദിന റാലി

ഹരിപ്പാട്
താമല്ലാക്കൽ ഹിദായത്തുൽ ഇസ്ലാം സംഘത്തിന്റെ നബിദിന സമ്മേളനം മന്ത്രി പി തിലോത്തമൻ ഉദ്ഘാടനംചെയ്‌തു. മഹല്ല് പ്രസിഡന്റ് എ ഷറഫുദീൻ അധ്യക്ഷനായി. ചീഫ് ഇമാം വി വൈ ഷിഹാബുദീൻ മിലാദ് സന്ദേശം നൽകി. ബദർ മസ്ജിദ് ഇമാം അഷ്റഫ് സഖാഫി പ്രാർഥന നടത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സന്ദേശം ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് വായിച്ചു. 
പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം യു ദിലീപ്, നിസാം കൈപ്പള്ളിൽ, ഒ എ ഗഫൂർ, ഷാഫി മണ്ണാറശാല, അൻവർ അമ്പനാട് എന്നിവർ സംസാരിച്ചു. മഹല്ല് സെക്രട്ടറി അനിമോൻ ദാവൂദ് സ്വാഗതവും അബ്‌ദുൾ റഷീദ് അമ്പലമുറി നന്ദിയും പറഞ്ഞു. താമല്ലാക്കൽ മുഹിയുദീൻ മസ്ജിദിൽനിന്ന് റാലി ആരംഭിച്ചു.
 
പ്രധാന വാർത്തകൾ
 Top