20 September Friday

വണ്ടാനത്ത്‌ അപൂർവ ശസ്‌ത്രക്രിയ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

വണ്ടാനം മെഡിക്കൽ കോളേജിൽ അപൂർവശസ്‌ത്രക്രിയക്ക്‌ നേതൃത്വം നൽകിയ മെഡിക്കൽസംഘം

 വണ്ടാനം

ഹൃദയവാൽവിന് തകരാറിലായ ശ്വാസകോശ രോഗിക്ക്‌ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപൂർവ ശസ്‌ത്രക്രിയ. ആലപ്പുഴ സ്വദേശിക്ക്‌ വാൽവുചുരുക്കം മൂലമുള്ള ശ്വാസംമുട്ടലിനാണ്‌ അപൂർവ ശസ്‌ത്രക്രിയ നടത്തിയത്‌. ഹൃദയമേലറകളിലെ ഭിത്തിയിലെ ഒരുവിടവ് ഏട്രിയൽ സെപ്റ്റൽ ഡിഫക്‌ട്‌(എഎസ്ഡി) ഹൃദയ ശസ്‌ത്രക്രിയ മുഖേന  35 വർഷം മുമ്പ് ചികിത്സ നടത്തിയിരുന്നു. കടുത്ത ശ്വാസകോശരോഗ ബാധിതനായ ഇദ്ദേഹത്തിൽ വീണ്ടും ഹൃദയശസ്ത്രക്രിയ അപകടകരമായിരുന്നു. അതിനാൽ  ബലൂണ്‍ ചികിത്സയാണ്‌ പരിഗണിച്ചത്. ആദ്യ രണ്ടുശ്രമവും പരാജയപ്പെട്ടെങ്കിലും മൂന്നാമത്‌ നടത്തിയ ചികിത്സ വിജയിച്ചു. രോഗി സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രിഅധികൃതർ അറിയിച്ചു. 
 ഹൃദ്രോഗവിഭാഗം മേധാവി ശിവപ്രസാദ്‌, അനസ്‌തേഷ്യവിഭാഗം പ്രൊഫ. ബിബി, ഹൃദയ ശസ്‌ത്രക്രിയ വിഭാഗം മേധാവി റിതേഷ് സുബൈര്‍, അബ്‌ദുല്‍ സലാം, ഗിരീഷ്‌, ആശിഷ്, ആല്‍ബി, സ്‌റ്റാഫ് നേഴ്സ് രമ്യ എന്നിവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top