25 September Friday

മഴക്കെടുതി: രക്ഷാപ്രവർത്തകർക്ക്‌ ആന്റിജന്‍ ടെസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020
ആലപ്പുഴ
വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളില്‍ നിന്നും അടിയന്തരമായി ജനങ്ങളെ ഒഴിപ്പിക്കാനായി തീരദേശ മേഖലകളില്‍ നിന്നും കുട്ടനാട്ടിലേക്ക് മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധന വള്ളങ്ങളെയും എത്തിക്കുമെന്ന് മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു.
 ആന്റിജന്‍ ടെസ്‌റ്റ്‌ നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം ഇവരെ പ്രത്യേകം പാര്‍പ്പിച്ച് അവശ്യഘട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നിയോഗിക്കും. ക്യാമ്പുകളില്‍ ആവശ്യത്തിന് ഇ- ടോയ്‌ലെറ്റ്‌  സ്ഥാപിക്കാനും മന്ത്രി നിര്‍ദേശിച്ചു. ജില്ലയിലെ വെള്ളപ്പൊക്ക സ്ഥിതിഗതി  വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ നിര്‍ദേശം.   ജില്ലാതലത്തില്‍ പ്രത്യേക പദ്ധതി തയ്യാറാക്കി വേണം ഇ–-ടോയ്‌ലെറ്റ്‌  സ്ഥാപിക്കാന്‍. 
കുട്ടനാട്ടില്‍ 56 കോടിയുടെ ക‌ൃഷി നാശം ഉണ്ടായി.  മട വീണ് 63.5ലക്ഷം രൂപയുടേയും മടകവിഞ്ഞ് വെള്ളമൊഴുകി 88 ലക്ഷം രൂപയുടെ നഷ്ടവും ഉണ്ട്‌. തോട്ടപ്പള്ളി പൊഴിമുഖത്ത് അടിയുന്ന മണല്‍ നീക്കാൻ ആവശ്യത്തിന് യന്ത്രങ്ങള്‍ വിന്യസിക്കണമെന്ന് എ എം ആരിഫ് എംപി പറഞ്ഞു.
  ഓണ്‍ലൈൻ യോഗത്തില്‍ എംഎല്‍എമാരായ സജി ചെറിയാന്‍, ആര്‍ രാജേഷ്, യു പ്രതിഭ, ഷാനിമോള്‍ ഉസ്മാന്‍, കലക്ടര്‍ എ അലക്‌സാണ്ടര്‍, സബ് കലക്ടര്‍ അനുപം മിശ്ര, എഡിഎം ജെ മോബി, ഡെപ്യൂട്ടി കലക്ടര്‍മാരായ ആശാ സി എബ്രഹാം, എസ് സന്തോഷ്‌കുമാര്‍, തഹസില്‍ദാര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top