23 September Wednesday

കുട്ടനാടിന്‌ രക്ഷയായത്‌ തോട്ടപ്പള്ളിയിലെ പൊഴി മുറിച്ചത്‌

സ്വന്തം ലേഖകൻUpdated: Tuesday Aug 11, 2020
മങ്കൊമ്പ്
പ്രളയ സമാനമായ സാഹചര്യത്തിൽ നിന്ന്‌ കുട്ടനാടിനെ രക്ഷിച്ചത്‌ തോ ട്ടപ്പള്ളി സ്‌പിൽവേയുടെ  മണ്ണ് മാറ്റിയത്.  
ഇതിലൂടെ ആയിരക്കണക്കിന് കുടുംബങ്ങളാണ്  പ്രളയ ഭീഷിണിയിൽ നിന്ന്‌ രക്ഷപെട്ടത്. തോട്ടപ്പള്ളി പൊഴിമുറിക്കുന്നതിനായി സർക്കാർ നടത്തിയ ശ്രമങ്ങൾക്കെതിരെ ബിജെപിയും കോൺഗ്രസും  ഒത്തുചേർന്നു സമരം സംഘടിപ്പിക്കുകയും കരിമണൽ ഖനനം എന്ന പ്രചാരണം നടത്തി പൊഴിമുറിക്കൽ  തടയുന്നതിനും ശ്രമിച്ചിരുന്നു.
  എന്നാൽ ഇത് വകവയ്‌ക്കാതെ സർക്കാർ പൊഴിയിലെ മണൽ നീക്കം ചെയ്‌തതോടെ കടലിലേക്ക്  ജലം വലിയ തോതിൽ ഒഴുകി. ഇതോടെ കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും ജല നിരപ്പ്‌ വേഗത്തിൽ താഴാൻ കാരണമായി. ഇതിന് വേണ്ടി ശ്രമിച്ച സർക്കാരിനെ അഭിനന്ദിക്കുന്നതായി സിപിഐ എം തകഴി ഏരിയ സെക്രട്ടറി കെ പ്രകാശൻ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top