23 September Wednesday

കാർത്തികപ്പള്ളിയിൽ 3347 പേർ ക്യാമ്പിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

പത്തിയൂരിൽ വെള്ളത്തിലായ വീട്ടിൽനിന്ന്‌ വളണ്ടിയർമാർ വൃദ്ധയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നു

ഹരിപ്പാട്
കാർത്തികപ്പള്ളി താലൂക്കിൽ 22 ക്യാമ്പുകളിലായി 1064 കുടുംബങ്ങളിൽ നിന്ന്‌ 3347 പേർ. അച്ചൻകോവിൽ, മണിമല, പമ്പ നദികളിലെ ജലനിരപ്പ് ഉയർന്നതോടെ
വീയപുരം, ചെറുതന, പള്ളിപ്പാട്, കരുവാറ്റാ വില്ലേജുകളിലെ ആയിരത്തിലധികം വീടുകളിൽ വെള്ളം കയറി. ദുരിതബാധിതർ ബന്ധുവീടുകളിലേക്കും സർക്കാർ  ക്യാമ്പുകളിലേക്കും മാറിത്തുടങ്ങിയിട്ടുണ്ട്. 
രണ്ടാം കൃഷി ഇറക്കിയ കരുവാറ്റ മേഖലയിലെ കരിനിലങ്ങൾ മട വീഴ്‌ച ഭീഷണിയിലാണ്. ചാലുങ്കൽ, മാന്ത്ര മീഞ്ചാൽ എന്നീ പാടശേഖരങ്ങളുടെ കരിങ്കൽ ബണ്ട് കവിഞ്ഞ് വെള്ളം കയറിത്തുടങ്ങി. 
മട വീഴ്‌ചയുണ്ടായാൽ ബണ്ടിനുള്ളിലെ താമസക്കാരായ  400 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിയും വരും. നദികളിൽ ജലനിരപ്പുയർന്ന്  തോട്ടപ്പള്ളി സ്‌പിൽവേയുടെ ഷട്ടറുകൾ പൂർണമായും ഉയർത്തിയിട്ടും പൊഴിയിലൂടെ നീരൊഴുക്ക്‌ ആശാവഹമല്ല. ചെറുതന പാണ്ടി, പെരുമാങ്കര പാലങ്ങളുടെ അശാസ്ത്രീയ നിർമ്മാണം ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്. 
 മാലിന്യം പാലങ്ങളുടെ തൂണുകളിൽ  അടിഞ്ഞുകൂടിയത്  ഒഴുക്കിനെ ബാധിക്കുന്നുണ്ട്. ഓണവിപണി ലക്ഷ്യമിട്ട്  നദികളുടെ കരകളിലായി ക‌ൃഷി ചെയ്‌ത ആയിരക്കണക്കിന് ഏക്കർ സ്ഥലത്തെ കരക്കൃഷി  നശിച്ച നിലയിലാണ്. ക്യാമ്പുകളുടെ പ്രവർത്തനം കുറ്റമറ്റതാക്കുവാൻ മേഖലയിലെ വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നു കലക്ടർ പറഞ്ഞു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top