19 June Saturday

കുട്ടനാട് കുടിവെള്ള പദ്ധതി 
അതിവേഗം പൂർത്തിയാക്കും

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021

കുട്ടനാട് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട യോഗം ജലവിഭവമന്ത്രി റോഷി അഗസ്‍റ്റിന്റെ ചേംന്പറില്‍ ചേർന്നപ്പോൾ

മങ്കൊമ്പ്
കുട്ടനാട്ടിലെ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ ഉറപ്പ് നൽകിയതായി തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു. എംഎൽഎയുടെ അഭ്യർത്ഥന പ്രകാരം  മന്ത്രിയുടെ ചേംബറിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. 70 കോടിയുടെ ആദ്യഘട്ടം ഉടനടി പൂർത്തിയാക്കും. മുൻ മന്ത്രി തോമസ് ചാണ്ടിയും തോമസ് കെ തോമസ് എംഎൽഎയും സൗജന്യമായി നൽകിയ സ്ഥലത്ത് പുതിയ പ്ലാന്റ് നിർമാണം ഉടൻ ആരംഭിക്കാൻ മന്ത്രി നിർദ്ദേശിച്ചു. തകഴി ടാങ്കിൽ വെള്ളം പമ്പ് ചെയ്യുന്നതിന്‌ നടപടിയുണ്ടാകും. 
 കുടിവെള്ള പദ്ധതികളിൽ ഉണ്ടാകുന്ന കാലതാമസം അംഗീകരിക്കാൻ കഴിയില്ലെന്നും വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കൂട്ടായി പ്രവർത്തിക്കണമെന്നും ഉദ്യോഗസ്ഥരോട്‌ മന്ത്രി അഭ്യർഥിച്ചു. വാട്ടർ അതോറിറ്റി ഉന്നതതല ഉദ്യോഗസ്ഥരായ ശ്രീകുമാർ, പ്രോജക്‌ട്‌ ചീഫ് എൻജിനീയർ ലീന , കുട്ടനാട് പാക്കേജ് ചീഫ് എൻജിനീയർ ശ്യാം ഗോപാൽ, അലക്‌സ്‌ വർഗീസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top