17 August Saturday
64000 പേർക്ക് 5600 രൂപ വീതം ലഭിക്കും

70,000 പേർക്ക‌് 5 മാസത്തെ കയർത്തൊഴിലാളി പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019
ആലപ്പുഴ
എഴു പതിനായിരം കയർതൊഴിലാളികൾക്ക് വിഷു -ഈസ‌്റ്റർ സമ്മാനമായി 5600 രൂപവീതം പെൻഷൻ. കുടുംബപെൻഷൻ കൈപ്പറ്റുന്നവർക്ക് 5000 രൂപ വീതമാണ് പെൻഷൻ. കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് പെൻഷൻ കൈപ്പറ്റുന്ന 70,000 പേർക്കാണ് 2018 ഡിസംബർമുതൽ 2019 ഏപ്രിൽവരെയുള്ള അഞ്ച‌് മാസത്തെ പെൻഷൻ നൽകിയത്. ആറായിരത്തോളം പെൻഷൻകാർക്ക‌് മണിയോർഡറായും 64,000 പെൻഷൻകാർക്ക് ബാങ്ക് അക്കൗണ്ട് വഴിയുമാണ് പെൻഷൻ അയച്ചത്.
 മണിയോർഡറായി പെൻഷൻ കൈപ്പറ്റുന്ന കയർതൊഴിലാളി പെൻഷൻകാർക്ക് 5000, 600 എന്നിങ്ങനെ രണ്ട് മണിയോർഡറുകളായാണ് 5,600 രൂപ പെൻഷൻ ലഭിക്കുക. ഇക്കാര്യം പെൻഷൻകാർ ഉറപ്പാക്കണമെന്ന് ചീഫ് എക‌്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. 
മണിയോർഡറായി കുടുംബപെൻഷൻ കൈപ്പറ്റുന്നവർക്ക് 5000 രൂപയുടെ ഒറ്റ മണിയോർഡറാണ് ലഭിക്കുക. 12നകം പെൻഷൻ ലഭിക്കാത്തവർ ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം.
പ്രധാന വാർത്തകൾ
 Top