27 January Monday

യുവാവിനെ പൊലീസുകാരൻ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2019

 

അമ്പലപ്പുഴ
തകരാറിലായ കെഎസ്ആർടിസി ബസ് തള്ളി സ്‌റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ പൊലീസ് മർദിച്ചതായി പരാതി. കരുമാടി യമുനാ ഭവനിൽ മിഥുൻ മോഹനാ (21) ണ് മർദ്ദനമേറ്റത്. സംഭവത്തിൽ  അമ്പലപ്പുഴ സ്‌റ്റേഷനിലെ പൊലീസുകാരനായ അനസിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.  
ഞായറാഴ്‌ച രാത്രി 9.45ഓടെ അമ്പലപ്പുഴ പടിഞ്ഞാറെ നടയിലാണ്‌ സംഭവം. ആലപ്പുഴയിലേക്ക് വരികയായിരുന്ന ബസിൽ മദ്യപിച്ച ചിലർ സ്‌ത്രീകളുമായി തർക്കിച്ചു. തുടർന്ന്‌ ഡ്രൈവർ ബസ് നിർത്തി. പിന്നീട്‌ ബസ് സ്‌റ്റാർട്ടാകാതെ വന്നതോടെ ഡ്രൈവറുടെ നിർദേശപ്രകാരം മിഥുനും നാട്ടുകാരിൽ ചിലരും ചേർന്ന് ബസ് തള്ളുന്നതിനിടെ അമ്പലപ്പുഴ പൊലീസ് എത്തി. ബസ് തള്ളുന്നതിന്റെ കാരണം ചോദിച്ചശേഷം അനസ് ലാത്തികൊണ്ട് അടിക്കുകയും ജീപ്പിൽ ചേർത്തുനിർത്തി തലയിലടിപ്പിച്ചുവെന്നുമാണ്‌ പരാതി.
നാട്ടുകാർ ചോദ്യംചെയ്‌തപ്പോൾ പൊലീസുകാരൻ ബസിൽക്കയറി സ്‌റ്റേഷനിലേക്ക് പോയി. കൂടെയുണ്ടായിരുന്ന പൊലീസുകാർ മിഥുനെ ജീപ്പിൽ കയറ്റി സ്‌റ്റേഷനിലെത്തിച്ചു. സ്‌റ്റേഷനിലെത്തിയപ്പോൾ അനസ് വീണ്ടും മർദിച്ചുവെന്നും പരാതി നൽകിയാൽ വെറുതെ വിടില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും മിഥുൻ പറഞ്ഞു. യുവാവ്‌ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സ തേടി.
പ്രധാന വാർത്തകൾ
 Top