കായംകുളം
സർവീസ് പെൻഷൻകാരുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുതുകുളം ബ്ലോക്ക് കമ്മിറ്റി റാലിയും ധർണയും സംഘടിപ്പിച്ചു. യൂണിയൻ ജില്ലാ വൈസ്പ്രസിഡന്റ് ജി ചന്ദ്രഭാനു ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. എസ് കെ ഗോവിന്ദൻകുട്ടി കാർണവർ അധ്യക്ഷനായി. സെക്രട്ടറി പത്തിയൂർ ശ്രീകുമാർ, കെ സുരേന്ദ്രബാബു, എം രാജഗോപാൽ, ആർ ആനന്ദൻ എന്നിവർ സംസാരിച്ചു.
കായംകുളം ടൗൺബ്ലോക്ക് കമ്മിറ്റി പ്രകടനവും ധർണയും നടത്തി. പാർക്ക് മൈതാനിയിൽ ധർണ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ. ബിപിൻ സി ബാബു ഉദ്ഘാടനംചെയ്തു. സി മുരളീധരൻപിള്ള അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ സുഭാഷ്, ബ്ലോക്ക് സെക്രട്ടറി പൊടിയൻ, ഐ ഹസൻകുത്ത്, കെ ആർ മുരളീധരൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..