01 February Wednesday

കേരള ബാങ്ക് ജീവനക്കാരുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022

ധർണ ഫെഡറേഷൻ ഓർഗനൈസിങ്‌ സെക്രട്ടറി കെ പി ഷാ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) നേതൃത്വത്തിൽ കേരള ബാങ്ക് ജീവനക്കാർ ധർണ നടത്തി. ഒഴിവുള്ള തസ്‌തികകളിൽ അടിയന്തര നിയമനം നടത്തുക, സോഫ്റ്റ്‌വെയർ മൈഗ്രേഷനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകൾ പരിഹരിക്കുക, ശമ്പള പരിഷ്‌കരണ അപാകം പരിഹരിക്കുക, പെൻഷൻ പദ്ധതി കേരള ബാങ്ക് ഏറ്റെടുക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.   
 ആലപ്പുഴ റീജണൽ ഓഫീസിന് മുന്നിൽ നടന്ന ധർണ ഫെഡറേഷൻ ഓർഗനൈസിങ്‌ സെക്രട്ടറി കെ പി ഷാ ഉദ്ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ഹരിഹര ബ്രഹ്മമോഹനൻ അധ്യക്ഷനായി. പി എം പ്രമോദ്, എം ബാബു, ജി രാജേഷ്, വി ബി പത്മകുമാർ , ടി ജെ ഷീബ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top