ചേർത്തല
മണ്ണ് സംരക്ഷണവകുപ്പ് ജില്ലാ ഓഫീസ് നേതൃത്വത്തിലെ ലോക മണ്ണുദിനാഘോഷ സമാപന പരിപാടികൾ 11ന് തണ്ണീർമുക്കം വെള്ളിയാകുളം എൻഎസ്എസ് കരയോഗം ഹാളിൽ നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് മണ്ണാരോഗ്യ കാർഡ് മന്ത്രി പി പ്രസാദ് വിതരണംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയാകും. വകുപ്പ് ഡയറക്ടർ എസ് സുബ്രഹ്മണ്യൻ ആമുഖപ്രഭാഷണം നടത്തും. എ എം ആരിഫ് എംപി മുഖ്യാതിഥിയാകും. ജില്ലയിലെ പഞ്ചായത്തുതല നീർത്തട ഭൂപടങ്ങൾ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ കൈമാറും. ജില്ലയിലെ വിദ്യാർഥികൾക്ക് ഒരുക്കിയ മണ്ണറിവ് മത്സരങ്ങളിലെ വിജയികൾക്ക് തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സുരേഷ് സമ്മാനം വിതരണംചെയ്യും.
വാർത്താസമ്മേളനത്തിൽ മണ്ണ് സംരക്ഷണവകുപ്പ് അസി. ഡയറക്ടർ എൻ വി ശ്രീകല, ജില്ലാ ഓഫീസർ വി എം അശോക്കുമാർ, തണ്ണീർമുക്കം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ജി പണിക്കർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..