14 April Wednesday

കഞ്ഞിക്കുഴിക്ക്‌‌‌ 
കണിവെള്ളരിക്കാലം

സ്വന്തംലേഖകൻUpdated: Friday Apr 9, 2021

യുവകർഷകൻ സുജിത്തിന്റെ കൃഷിയിടത്തിൽ വിളഞ്ഞ കണിവെള്ളരി

ആലപ്പുഴ> വിഷുവിന്‌ കണികാണാൻ കഞ്ഞിക്കുഴിയിൽ സ്വർണവെള്ളരി ഒരുങ്ങി. ടൺ കണക്കിന്‌ വെള്ളരിയാണ്‌ കർഷകർ ഉൽപ്പാദിപ്പിച്ചത്‌. ഹരിദാസ് പാവട്ടശേരി,  ജി ഉദയപ്പൻ, ചാക്കോ ഫിലിപ്പ്, സുജിത്ത്, സാനു തുടങ്ങിയവരാണ്‌ കണിവെള്ളരിയുടെ പ്രധാന കർഷകർ. 
 
യുവ കർഷകൻ സുജിത്തിന്റെ സൂര്യകാന്തി പാടത്ത് പതിനായിരം കിലോയോളം വെള്ളരി വിളവെടുത്തു. വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയനും വൈസ് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാറും ഉദ്ഘാടനംചെയ്‌തു. 
 
നിരവധി കർഷകരുടെ തോട്ടങ്ങളിൽ വെള്ളരി പാകമായിട്ടുണ്ട്. വിപണി കണ്ടെത്തുകയാണ്‌ പ്രതിസന്ധി. വിപണി കണ്ടെത്തി ആശങ്കയിലായ കർഷകർക്ക് ആശ്വാസമേകാനുള്ള പരിശ്രമത്തിലാണ് ഗ്രാമപഞ്ചായത്ത്. വെള്ളരി വേണ്ടവർ ബന്ധപ്പെടുക: ഹരിദാസ്‌ വട്ടശേരി –-9400178590,  ജി ഉദയപ്പൻ –-9400449296, ചാക്കോ ഫിലിപ്പ് –-9847243658-, സുജിത്ത് –-9495929729-, സാനു –-9495175956.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top