06 June Tuesday

കർഷകസംഘം 
മേഖലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022
കായംകുളം
കേരള കർഷകസംഘം ദേവികുളങ്ങര മേഖലാ സമ്മേളനം ഏരിയ പ്രസിഡന്റ് എസ് ജയദേവൻപിള്ള ഉദ്ഘാടനംചെയ്‌തു. മേഖലാ പ്രസിഡന്റ് ആർ ശശിധരൻ അധ്യക്ഷനായി. കാർഷിക സർവകലാശാല റിട്ട. ഫാം മാനേജർ ടി കെ വിജയൻ ക്ലാസെടുത്തു. മേഖലാ സെക്രട്ടറി എസ് തുളസീധരൻ പ്രവർത്തന റിപ്പോർട്ടും ഏരിയ സെക്രട്ടറി എസ് ആസാദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അഡ്വ. ടി ജയദേവൻ, സി അജികുമാർ, ഗീത മുരളി, ജി ശശിധരൻ, പി എസ് പ്രതീഷ്, ഇന്ദിരാഭായി, എസ് ബിജു, ഷാജഹാൻ എന്നിവർ സംസാരിച്ചു. കർഷകർക്ക് പച്ചക്കറിവിത്തുകൾ നൽകി. ഭാരവാഹികൾ: അഡ്വ. പി ജയദേവൻ (പ്രസിഡന്റ്), ആർ ശശിധരൻ (സെക്രട്ടറി), എസ് തുളസീധരൻ (ട്രഷറർ).
പത്തിയൂർ മേഖലാ സമ്മേളനം ഏരിയ സെക്രട്ടറി എസ് ആസാദ് ഉദ്ഘാടനംചെയ്‌തു. മേഖലാ പ്രസിഡന്റ്  ജി അനിൽകുമാർ അധ്യക്ഷനായി. മേഖലാ സെക്രട്ടറി കെ കെ ജോണി അവതരിപ്പിച്ചു. ടി കെ വിജയൻ ക്ലാസെടുത്തു. വി പ്രഭാകരൻ, എസ് ഗോപിനാഥപിള്ള, ജി ഹരികുമാർ, ഗോപകുമാർ എന്നിവർ സംസാരിച്ചു. പച്ചക്കറിവിത്തുകളും തെങ്ങിൻതൈകളും നൽകി. കർഷകസംഘം പ്രസിദ്ധീകരണമായ "കർഷകനാദം’ മാസികയുടെ വാർഷികവരിക്കാരായി ചേർന്ന 76 പേരുടെ പട്ടികയും വരിസംഖ്യയും ഏരിയ സെക്രട്ടറി എസ് ആസാദ് ഏറ്റുവാങ്ങി. ഭാരവാഹികൾ: ജി അനിൽകുമാർ (പ്രസിഡന്റ്), കെ കെ ജോണി (സെക്രട്ടറി), ശ്രീപുരം തങ്കപ്പൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top