29 May Friday

കശ്‌മീർ, ഇതാ കേരളത്തിന്റെ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

എൽഡിഎഫ് കുട്ടനാട് മണ്ഡലം കമ്മിറ്റി രാമങ്കരിയിൽ നടത്തിയ പ്രതിഷേധപ്രകടനം

തിരുവനന്തപുരം
കശ്‌മീരിനെ വെട്ടിമുറിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംസ്ഥാനമെങ്ങും പ്രതിഷേധം. കശ്‌മീർ ജനതയ്‌ക്ക്‌ ഐക്യദാർഢ്യമായി  എൽഡിഎഫ്‌ നേതൃത്വത്തിൽ നടന്ന പ്രകടനത്തിലും പൊതുയോഗത്തിലും ആയിരങ്ങൾ പങ്കെടുത്തു.  ശക്തമായ മഴയെ വകവയ്‌ക്കാതെയാണ്‌ മതരാഷ്‌ട്രം സ്ഥാപിക്കാനുള്ള ആർഎസ്‌എസ്‌ ബിജെപി  നീക്കത്തെ പ്രതിരോധിക്കാൻ ജനങ്ങൾ എത്തിയത്‌. തിരുവനന്തപുരത്ത്‌ പാളയത്ത്‌ നടന്ന പ്രതിഷേധറാലി സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാർ ഉദ്‌ഘാടനം ചെയ്‌തു. 
ആലപ്പുഴ ജില്ലയിൽ മണ്ഡലം കേന്ദ്രങ്ങളിലാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌. ചാരുംമൂട്ടിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ രാഘവൻ ഉദ്ഘാടനം ചെയ്‌തു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം എൻ രവീന്ദ്രൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം എ അലിയാർ, എൽഡിഎഫ് അസംബ്ലി മണ്ഡലം കൺവീനർ ജേക്കബ് ഉമ്മൻ, പ്രഭ വി മറ്റപ്പള്ളി, നൂറനാട് ജയകുമാർ, ചാരുംമൂട് സാദത്ത് എന്നിവർ സംസാരിച്ചു. 
 കായംകുളം പാർക്ക് മൈതാനിയിൽ സിപിഐ സംസ്ഥാന അസിസ്‌റ്റന്റ്‌ സെക്രട്ടറി കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്‌തു. എൻ സുകുമാരപിള്ള അധ്യക്ഷനായി. പി അരവിന്ദാക്ഷൻ, പി ഗാനകുമാർ, എൻ ശിവദാസൻ, എ എ റഹിം, കണ്ടല്ലൂർ ശങ്കരനാരായണൻ, ഡോ. സജി ഇടയ്‌ക്കാട്, സുൾഫിക്കർ, സക്കീർ മല്ലഞ്ചേരിൽ, എ ഷാജഹാൻ, കെ ജി സന്തോഷ്, പ്രശാന്തൻ, എസ് നസിം എന്നിവർ സംസാരിച്ചു.
 ഹരിപ്പാട് ടൗൺഹാൾ ജങ്‌ഷനിൽ സിപിഐ എം ഹരിപ്പാട് ഏരിയ സെക്രട്ടറി എൻ സോമൻ ഉദ്ഘാടനം ചെയ്‌തു. പി ബി സുഗതൻ അധ്യക്ഷനായി. എം തങ്കച്ചൻ, സി രത്നകുമാർ, എം സോമൻ എന്നിവർ സംസാരിച്ചു.
 രാമങ്കരിയിൽ ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസഫ് കെ നെല്ലുവേലി ഉദ്ഘാടനം ചെയ്‌തു. സിപിഐ മണ്ഡലം സെക്രട്ടറി കെ ഗോപിനാഥൻ അധ്യക്ഷനായി. അഡ്വ. കെ ആർ ഭഗീരഥൻ, ജി ഉണ്ണികൃഷണൻ, എസ് സുധിമോൻ, തോമസ് ജോസഫ് ഇല്ലിക്കൽ, ബേബിച്ചൻ കവലയ്‌ക്കൽ, ജോസ് ടി ആലഞ്ചേരി, ടി ഡി സുശീലൻ, എ സി വിജയപ്പൻ, കെ വി ജയപ്രകാശ് എന്നിവർ സംസാരിച്ചു. കെ കെ അശോകൻ സ്വാഗതം പറഞ്ഞു.
ചെങ്ങന്നൂർ ബഥേൽ ജങ്‌ഷനിൽ സിപിഐ എം ഏരിയ സെക്രട്ടറി എം എച്ച് റഷീദ് ഉദ്ഘാടനം ചെയ്‌തു. ഗിരീഷ് ഇലഞ്ഞിമേൽ അധ്യക്ഷനായി. സിപിഐ എം മാന്നാർ ഏരിയ സെക്രട്ടറി പി ഡി ശശിധരൻ, എം കെ മനോജ്, വി വി അജയൻ, ടി കെ സോമൻ, ഷീദ്മുഹമ്മദ്, ടി കെ സോമൻ, പി എസ് ഗോപാലക‌ൃഷ്‌ണൻ, പി ഉണ്ണിക‌ൃഷ്‌ണൻ നായർ എന്നിവർ സംസാരിച്ചു.
ചേർത്തലയിൽ എ എസ‌് സാബു ഉദ‌്ഘാടനംചെയ‌്തു. പി ഷാജിമോഹൻ അധ്യക്ഷനായി.എസ‌് പ്രകാശൻ, എൻ പി ബദറുദീൻ, ജറ്റിൻ കൈമാപ്പറമ്പിൽ എന്നിവർ സംസാരിച്ചു.  എൻ എസ‌് ശിവപ്രസാദ‌് സ്വാഗതംപറഞ്ഞു. 
 മാരാരിക്കുളം പാതിരപ്പള്ളിയിൽ വി പി ചിദംബരൻ അധ്യക്ഷനായി. കെ ഡി മഹീന്ദ്രൻ, കെ ജി രാജേശ്വരി, എൻ എസ് ജോർജ്, ആർ റിയാസ് എന്നിവർ സംസാരിച്ചു. അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രകടനം പുന്നപ്ര -വയലാർ സ്‌മാരക ഹാളിന് മുന്നിൽനിന്ന്‌ തുടങ്ങി. കല്ലുപാലത്തിന് സമീപം പ്രതിഷേധ യോഗം ജി കൃഷ്ണപ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. ഡി പി മധു അധ്യക്ഷനായി. അജയസുധീന്ദ്രൻ, ഡി ലക്ഷ്മണൻ, പി ജ്യോതിസ്, വി ബി അശോകൻ, ആർ അനിൽ കുമാർ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top