15 September Sunday

മരംവീണ് ട്രെയിൻ ഗതാഗതം സ്‌തംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

പട്ടണക്കാട്‌ റെയിൽവേ ക്രോസിന്‌ സമീപം പാളത്തിൽ കടപുഴകിവീണ േതക്ക്‌

തുറവൂർ/ആലപ്പുഴ
കാറ്റിലും മഴയിലും തേക്ക് മരം കടപുഴകി റെയിൽപാളത്തിൽ വീണ് തീരദേശപാതയിൽ ട്രെയിൻ ഗതാഗതം മണിക്കൂറുകൾ മുടങ്ങി. പട്ടണക്കാട് കോതകുളങ്ങര റെയിൽവേ ക്രോസിന്‌  150 മീറ്റർ തെക്കാണ് ബുധനാഴ്‌ച വൈകിട്ട് അഞ്ചിന് വൈദ്യുതി ലൈനില്‍ മരംവീണത്‌. ഒമ്പതരയോടെയാണ്‌ ഗതാഗതം പുനസ്ഥാപിക്കാനായത്‌. 
 വൈകിട്ട് ആറോടെ കൊച്ചിയിൽനിന്ന്‌ എത്തിയ റെയിൽവേ മെയിന്റനൻസ് വിഭാഗം മരം മുറിച്ചുമാറ്റി.  താഴ്‌ന്നുകിടന്ന വൈദ്യുതി ലൈൻ  രാത്രി 9.15ഓടെ ഉയർത്തി. 9.30ഓടെ ​ഗുരുവായൂര്‍ ഇന്റര്‍സിറ്റി എസ്ക്പ്രസ് സർവീസ് നടത്തി.   
എറണാകുളം–-കായംകുളം പാസഞ്ചർ തുറവൂർ സ്‌റ്റേഷനിൽനിന്ന് പുറപ്പെടുമ്പോഴായിരുന്നു അപകടം. തുടർന്ന് സ്‌റ്റേഷനിൽ നിന്ന്‌ 200 മീറ്റർ മാറി കളരിക്കൽക്ഷേത്രത്തിനു സമീപം ട്രെയിൻ പിടിച്ചിട്ടു. തിരിച്ച്‌ സ്‌റ്റേഷനിൽ എത്തിച്ച്‌ മുഴുവൻ യാത്രക്കാരെ ഇറക്കിയശേഷം നിർത്തിയിടാൻ സൗകര്യമില്ലാത്തതിനാൽ ട്രെയിൻ എറണാകുളത്തേക്ക്‌ മാറ്റി.  ഏറനാട് എക്‌സ്‌പ്രസ് തുറവൂർ സ്‌റ്റേഷനില്‍ പിടിച്ചിട്ടു. ആലപ്പുഴ–- എറണാകുളം, ആലപ്പുഴ–- കൊല്ലം പാസഞ്ചറുകളും കൊല്ലം-- --- എറണാകുളം മെമുവും റദ്ദാക്കി. ബംഗളുരു എക്‌സ്‌പ്രസും ജനശതാബ്‌ദിയും കോട്ടയം വഴി തിരിച്ചുവിട്ടു.
പ്രധാന വാർത്തകൾ
 Top