03 June Wednesday

നിറയുന്നു, സന്തോഷത്തിന്റെ നിറങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

ദേവിക വി കുമാർ

 ആലപ്പുഴ

വീട്ടിലിരിക്കുന്നതിന്റെ വിരസതയെ കുപ്പികളിലും ഭരണികളിലും ചിത്രങ്ങൾ നിറച്ച്‌ മായ്‌ച്ച്‌ കളയുകയാണ്‌  കാട്ടൂർ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി പൊള്ളേത്തൈ പടിഞ്ഞാറെക്കരയിൽ ദേവിക വി കുമാർ. വീട്ടിലെ ഉപ്പുമാങ്ങ ഭരണിയിലും കാലിയായ കുപ്പികളിലുമെല്ലാം കളർ പേപ്പറും നൂലും ഫാബ്രിക്‌ പെയിന്റുമുപയോഗിച്ചാണ്‌ ആകർഷകമായ ചിത്രങ്ങളൊരുക്കിയത്‌. 
മറ്റ്‌ അവധിക്കാലത്തേക്കാൾ കൂടുതൽ ഒഴിവുസമയം ലഭിച്ചത്‌ സർഗാത്മക സൃഷ്‌ടിക്ക്‌ പ്രചോദനമായതായി ദേവിക പറയുന്നു.
 ലോക്ഡൗൺ നിയന്ത്രണം പൂർണമായും പാലിക്കുന്നതിനാൽ ഇതുവരെ പുറത്തെങ്ങും പോയില്ല. ബോറടി മാറ്റാൻ തുടങ്ങിയ ബോട്ടിൽ ആർട്‌  അങ്ങനെ കാര്യമായി. കുപ്പികളിൽ വർണം നിറയുമ്പോൾ ലഭിക്കുന്ന സന്തോഷം മറ്റ്‌ അവധിക്കാലങ്ങളേക്കാൾ ഈ കാലത്തെ പ്രിയങ്കരമാക്കി.
പ്രധാന വാർത്തകൾ
 Top