26 May Tuesday

കുട്ടനാട്ടിൽ നെല്ല് സംഭരണം ഊർജിതം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
മങ്കൊമ്പ്
വേനൽമഴയിലെ വെല്ലുവിളികൾ അതിജീവിച്ച്‌ കുട്ടനാട്ടിൽ നെല്ല് സംഭരണം പുരോഗമിക്കുന്നു. 60 ശതമാനം പുഞ്ചകൊയ്ത്തു വിളവെടുപ്പ് പൂർത്തിയായി. 77,000 മെട്രിക്ക് ടൺ നെല്ല്‌ സംഭരിച്ചു. വേനൽമഴ ചതിച്ചില്ലെങ്കിൽ ഏപ്രിൽ അവസാനത്തോടെ വിളവെടുപ്പ് പൂർത്തിയാകും. 
രണ്ടുദിവസമായുള്ള മഴ ചിലയിടങ്ങളിൽ വിളവെടുപ്പിനെ ബാധിച്ചിട്ടുണ്ട്. മഴയിലും കാറ്റിലും പല പാടശേഖരങ്ങളിലേയും നെല്ല് വീണു. ഇത്‌ കൊയ്‌തെടുക്കാൻ കുടുതൽ സമയം വേണ്ടിവരും. സാധാരണ യന്ത്രം ഉപയോഗിച്ച്‌ ഒരേക്കർ കൊയ്യാൻ ഒരു മണിക്കൂർ മതിയെങ്കിൽ വീണ നെല്ല് കൊയ്‌തെടുക്കാൻ രണ്ട്‌ മണിക്കൂറോളം വേണ്ടിവരും. മഴയെത്തുടർന്ന് കൊയ്യുന്ന നെല്ലിൽ ഈർപ്പം കൂടുതലാണെന്ന കാരണത്താൽ അളക്കുമ്പോൾ കൂടുതൽ കിഴിവ് ആവശ്യപ്പെടുന്നുണ്ടെന്ന് കർഷകർ പറയുന്നു. സർക്കാരിന്റെ ഗുണനിലാവാര മാനദണ്ഡം ഉറപ്പാക്കാൻ കർഷകർ പരമാവധി ശ്രമിക്കണമെന്ന് പാഡി മാർക്കറ്റിങ് ഓഫീസർ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top