18 January Tuesday

ജി ഭുവനേശ്വരൻ രക്തസാക്ഷി സ്‌മരണ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

ചാരുംമൂട്  

പന്തളം എൻഎസ്എസ്‌ കോളേജിൽ കെഎസ്‌യു–-ഡിഎസ്‌യുക്കാർ അരുംകൊല  ചെയ്‌ത സ. ജി ഭുവനേശ്വരന്റെ 44–--ാം രക്തസാക്ഷി വാർഷികദിനം ചൊവ്വാഴ്‌ച കരിമുളയ്‌ക്കൽ ആചരിക്കും. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുമ്പോഴാണ് ബിരുദ വിദ്യാർഥിയായിരുന്ന ജി ഭുവനേശ്വരനെ കൊലപ്പെടുത്തിയത്.
    രാവിലെ എട്ടിന് സിപിഐ എം നേതൃത്വത്തിൽ കരിമുളയ്‌ക്കൽ ജി ഭുവനേശ്വരൻ രക്തസാക്ഷി കുടീരത്തിന് സമീപം ചേരുന്ന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. സ്വാഗതസംഘം പ്രസിഡന്റ്‌ അഡ്വ. കെ ആർ അനിൽകുമാർ അധ്യക്ഷനാകും. ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റിയംഗം സി എസ് സുജാത തുടങ്ങിയവർ സംസാരിക്കും.
     10ന് സിപിഐ എം ചാരുംമൂട് ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽനിന്ന് വിദ്യാർഥിറാലി ആരംഭിക്കും. കരിമുളക്കലിൽ ചേരുന്ന അനുസ്‌മരണ യോഗം എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ആദർശ് എം സജി ഉദ്ഘാടനംചെയ്യും. ചാരുംമൂട് ഏരിയ പ്രസിഡന്റ്‌ അഡ്വ. എസ് ബൃന്ദ അധ്യക്ഷയാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top