24 September Sunday

മില്ലറ്റ് ഫെസ്‍റ്റ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ദേവികുളങ്ങരയിൽ ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് നടത്തിയ മില്ലറ്റ് ഫെസ്‍റ്റ് പഞ്ചായത്ത് പ്രസിഡന്റ് എസ് പവനനാഥൻ ഉദ്ഘാടനംചെയ്യുന്നു

കായംകുളം
ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ദേവികുളങ്ങരയിൽ ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. പുതുപ്പള്ളി തണ്ണീർവനത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പവനനാഥൻ ഉദ്ഘാടനം ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് സംസ്ഥാന കോ–-ഓർഡിനേറ്ററും കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറിയുമായ സാബിർ ഹുസൈൻ മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗം മിനി മോഹൻ ബാബു അധ്യക്ഷയായി. ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമീഷണർ ജി രഘുനാഥക്കുറുപ്പ് സ്വാഗതം പറഞ്ഞു. കായംകുളം സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ സോമിയാ നന്ദി പറഞ്ഞു. ചെറുതല്ല ചെറുധാന്യങ്ങൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ചെങ്ങന്നൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ആർ ശരണ്യ ക്ലാസ് നയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top