07 February Tuesday

ക്യാന്‍സര്‍ സെന്റര്‍ തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022

മാർത്തോമ മെഡിക്കൽ മിഷൻ സുവർണജൂബിലി ആഘോഷങ്ങൾ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യുന്നു മന്ത്രി വീണാ ജോര്‍ജ് സമീപം

മാവേലിക്കര
മലങ്കര മാർത്തോമ്മ സുറിയാനി സഭ മാർത്തോമ്മാ മെഡിക്കൽ മിഷന്റെ സുവർണജൂബിലി ആഘോഷങ്ങൾക്ക് കറ്റാനം സെന്റ്‌ തോമസ് മിഷൻ ആശുപത്രിയിൽ തുടക്കമായി. ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്‌തു. സെന്റ് തോമസ് ക്യാൻസർ ചികിത്സാകേന്ദ്രം ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്‌തു. സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡേഷ്യസ് മാർത്തോമാ മെത്രാപൊലീത്ത അധ്യക്ഷനായി.
കേരളത്തിൽനിന്നുള്ള ആരോഗ്യപ്രവർത്തകർക്ക് വളരെ വലിയ അംഗീകാരമാണ് ഇതരസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ലഭിക്കുന്നതെന്ന് ബാലഗോപാൽ പറഞ്ഞു. ക്യാൻസർ ചികിത്സയ്‌ക്ക് ആദ്യം ബോധവൽക്കരണമാണ് ആവശ്യമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അതിനുള്ള പ്രവർത്തനങ്ങൾ താഴെത്തട്ടിൽവരെ സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്. ക്യാൻസർ ഡാറ്റാ രജിസ്‌റ്റർ തയാറാക്കുന്ന പ്രവർത്തനവും ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുംബൈ ടാറ്റാ മെമ്മോറിയൽ സെന്റർ ക്യാൻസർ എപ്പിഡെർമോളജി ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. പങ്കജ്ചതുർവേദി മുഖ്യപ്രഭാഷണം നടത്തി.
ജൂബിലി പ്രോജക്‌ട്‌ ഡോ. ജോൺ എബ്രഹാം അവതരിപ്പിച്ചു. റിട്ട. റവ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ ലോഗോ പ്രകാശിപ്പിച്ചു. റവ. സി വി സൈമൺ, പഞ്ചായത്ത് പ്രസിഡന്റ് കെ ദീപ, അമൽരാജ്, റവ. എം പി സോളമൻ, റവ. ടി കെ മാത്യു എന്നിവർ സംസാരിച്ചു. റവ. ഷിബു ശാമുവേൽ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top