25 January Saturday

പട്ടാളമോഹം പൊലിഞ്ഞെങ്കിലെന്താ, അടിച്ചുമോനെ...

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

അനന്തു

അമ്പലപ്പുഴ : ആർമി റിക്രൂട്ട്മെന്റിൽ പങ്കെടുത്തുമടങ്ങിയ യുവാവിന് സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം. അമ്പലപ്പുഴ കോമന പുതുവൽ അശോകന്റെ മകൻ അനന്തുവിനാണ് സ്‌ത്രീശക്തി ലോട്ടറിയുടെ 70 ലക്ഷം രൂപ സമാനമായി ലഭിച്ചത്. പ്ലസ്ടു വിദ്യാഭ്യാസംകഴിഞ്ഞ അനന്തു ചൊവ്വാഴ്‌ച കോട്ടയത്തുനടന്ന ആർമി റിക്രൂട്ട്മെന്റിൽ പങ്കെടുത്തെങ്കിലും നിശ്ചിതയോഗ്യത നേടാനായില്ല. നിരാശനായി മടങ്ങുമ്പോൾ ആലപ്പുഴ കെഎസ്ആർടിസി സ്‌റ്റാൻഡിൽനിന്നാണ് എസ്ഒ 680894 ടിക്കറ്റ് വാങ്ങിയത്. 
മെയ് 12ന് നടത്താൻ നിശ്ചയിച്ച സഹോദരിയുടെ വിവാഹാവശ്യത്തിനുളള പണം സ്വരുകൂട്ടുന്നതിനിടയിലാണ് ഭാഗ്യക്കുറി അടിച്ചതെന്ന്‌ അനന്തു പറഞ്ഞു.
പ്രധാന വാർത്തകൾ
 Top