24 September Thursday

പഠനസഹായമൊരുക്കി ദേശാഭിമാനി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

ആർ ജയചന്ദ്രനിൽനിന്ന‌് പ്രകാശനും ഷൈലയും ചേർന്ന‌് ടിവി ഏറ്റുവാങ്ങുന്നു

ചേർത്തല
ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികളെ സഹായിക്കാൻ ദേശാഭിമാനി ആവിഷ‌്കരിച്ച ‘വിദ്യപ്പെട്ടി’ പദ്ധതിയിൽ ടിവി വിതരണംചെയ‌്തു. പാണാവള്ളി ഒന്നാംവാർഡിൽ ചെമ്മാത്തിപ്പറമ്പിൽ പ്രകാശൻ–-ഷൈല ദമ്പതികളുടെ മക്കളായ കാർത്തിക, അരുൺ എന്നിവരുടെ പഠനത്തിനാണ‌് ടിവി നൽകിയത‌്. സിപിഐ എം ത‌ൃച്ചാറ്റുകുളം ലോക്കൽ സെക്രട്ടറി ആർ ജയചന്ദ്രനിൽനിന്ന‌് രക്ഷിതാക്കൾ ടിവി ഏറ്റുവാങ്ങി. ദേശാഭിമാനി പ്രതിനിധികളായ വിഷ‌്ണു വി നായർ, ടി പി സുന്ദരേശൻ, വി ജി ഹരിശങ്കർ, സിപിഐ എം ലോക്കൽ കമ്മിറ്റിയംഗം ഡി സുരേഷ‌്ബാബു, ബ്രാഞ്ച‌് സെക്രട്ടറി സി പി കുഞ്ഞൻവാവ എന്നിവർ പങ്കെടുത്തു.
അരൂർ 
വിദ്യാർഥികൾക്ക്‌ ഓൺലൈൻ പഠനസൗകര്യമൊരുക്കാൻ ദേശാഭിമാനി സംഘടിപ്പിക്കുന്ന ‘വിദ്യപ്പെട്ടി’ പദ്ധതിയിൽ ടിവിനൽകി.  കുത്തിയതോട് കലിയത്ത് കോളനിയിൽ നികർത്തിൽ ജയന്റെയും സിന്ധുവിന്റെയും മകൾ ദർശനയ്‌ക്കാണ് ടിവി നൽകിയത്. തുറവൂർ വെസ്‌റ്റ്‌ യുപിഎസിലെ നാലാംക്ലാസ് വിദ്യാർഥിനിയാണ്. ഫിഷറീസ് ബോർഡ്‌ അംഗം മനു സി പുളിക്കൽ കൈമാറി. പി ഡി രമേശൻ, സി എം കുഞ്ഞിക്കോയ, എസ് എ ഷെറീഫ്, അധ്യാപകരായ രഞ്‌ജൻ, ഷിഹാബുദീൻ, ടി പി സുന്ദരേശൻ, വി ജി ഹരിശങ്കർ, വിഷ്ണു വി നായർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top