ആലപ്പുഴ
വനംവകുപ്പിന്റെയും സോഷ്യൽ ഫോറസ്ട്രിയുടെയും നേതൃത്വത്തിൽ സാമൂഹിക വനവൽക്കരണം തുടങ്ങി. വനമഹോത്സവം എന്നപേരിൽ വിദ്യാർഥികളുടെയും പൊലീസിന്റെയും പങ്കാളിത്തം ഉറപ്പാക്കിയാണ് പദ്ധതി. വനം കുറവായ ജില്ലയിൽ ലഭ്യമായ സ്ഥലത്ത് വനമൊരുക്കുകയാണ് ലക്ഷ്യം. അഞ്ചുസെന്റ് സ്ഥലത്ത് 165 വ്യത്യസ്ത ഇനങ്ങളിൽ 450 തൈകൾ നട്ടാണ് വനമൊരുക്കുന്നത്.
പ്ലാസ്റ്റിക് ഫ്രീ വേൾഡ്, വിദ്യാവനം (മിയാവാക്കി), സ്മൃതിവനം, ഗുരുവനം, നഗരവനം, ഫോറസ്ട്രി ക്ലബ് തുടങ്ങിയ പദ്ധതികളാണ് ആരംഭിച്ചത്. ജില്ലയിൽ ഇതിനോടകം 12 വിദ്യാവനം പൂർത്തിയായി. തുറവൂർ ടി ഡി സ്കൂൾ, താമരക്കുളം ആർ വി, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, മാവേലിക്കര ഗവ. ഗേൾസ്, ചെറിയനാട് വിജയശ്രീ, പാണ്ടനാട് സ്വാമി വിവേകാനന്ദ, എഴുപുന്ന സെന്റ് റാഫേൽ, തൈക്കാട്ടുശേരി എസ്എംജെഎസ്, ചേർത്തല എസ് എൻ കോളേജ്, മുഹമ്മ എ ബി വിലാസം ഹൈസ്കൂൾ, അമ്പലപ്പുഴ സാൻഡ് മറിയം സെൻട്രൽ സ്കൂൾ, വീയപുരം ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് വിദ്യാവനം പൂർത്തിയായത്.
ടികെഎംഎം നങ്ങ്യാർകുളങ്ങര, ആലപ്പുഴ ആംഡ് പൊലീസ് ക്യാമ്പ്, ചേർത്തല പൊലീസ് സ്റ്റേഷൻ, കൊക്കോതമംഗലം സെന്റ് ആന്റണീസ് ഹൈസ്കൂൾ, പ്രയാർ ആർവിഎച്ച്എസ് എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ വനമൊരുക്കും. ചേർത്തല സെന്റ് മൈക്കിൾസ് കോളേജ്, ചേർത്തല എസ് എൻ കോളേജ്, ആലപ്പുഴ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ 5700 തൈകൾ നട്ടിട്ടുണ്ട്.
പ്ലാസ്റ്റിക് ഫ്രീ വേൾഡ്
ചേപ്പാട് എൽപി സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കി പ്ലസ്റ്റിക് ഫ്രീ വേൾഡ് പദ്ധതി തുടങ്ങി. ചേർത്തല സെന്റ് മൈക്കിൾസ്, മെഡിക്കൽ കോളേജ് പരിസരം എന്നിവിടങ്ങളിൽ സ്മൃതിവനവുമൊരുക്കി.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, ചെങ്ങന്നൂർ സെന്റ് ജോൺസ് എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ നഗരവനം തുടങ്ങി. ചൊവ്വാഴ്ച ഹരിപ്പാട് ബോയ്സ് സ്കൂളിൽ ഫോറസ്ട്രി ക്ലബ്, ടികെഎംഎം കോളേജിലെ നഗരവനം പദ്ധതി എന്നിവ തുടങ്ങും.
ആറിന് പകൽ11ന് കരുമാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സെമിനാറും ബോധവൽക്കരണവും വനവൽക്കരണവും നടക്കും. വൈകിട്ട് മൂന്നിന് ചേർത്തല ഹോളി ഫാമിലി സ്കൂളിലും പൊലീസ് സ്റ്റേഷൻ പരിസരത്തും വനമൊരുക്കും. ഏഴിന് കുത്തിയതോട് ഇസിഇകെ സ്കൂളിലും ആലപ്പുഴ ആംഡ് പൊലീസ് ക്യാമ്പ് പരിസരത്തും വനമൊരുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..