24 August Saturday
ഷാനിമോളുടെ തോൽവി

വിശദീകരണം തേടാതെ നടപടി; കോണ്‍​ഗ്രസില്‍ പ്രതിഷേധം

സ്വന്തം ലേഖകൻUpdated: Friday Jul 5, 2019
ചേർത്തല
ലോക‌്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ യുഡിഎഫ‌് സ്ഥാനാർഥി ഷാനിമോള്‍ ഉസ‌്മാന്റെ തോൽവിക്ക‌് പിന്നാലെ ബ്ലോക്ക‌് കമ്മിറ്റികൾ പിരിച്ചുവിട്ടത‌് വിശദീകരണം പോലും തേടായെന്ന‌് പ്രാദേശിക നേതൃത്വം. തെരഞ്ഞെടുപ്പ‌് പ്രവർത്തനത്തിൽ വീഴ‌്ചവരുത്തിയെന്ന കെ വി തോമസ‌് കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ‌് ചേർത്തല, വയലാർ ബ്ലോക്ക‌് കമ്മിറ്റി പിരിച്ചുവിട്ടത‌്. വിശ​ദീകരണം തേടാതെയാണ് നടപടിയെന്ന് ബ്ലോക്ക‌് പ്രസിഡന്റുമാരായ അഡ്വ. സി വി തോമസ‌് (ചേർത്തല), ജോണി തച്ചാറ (വയലാർ) എന്നിവർ പറഞ്ഞു.  
 ചേർത്തല മണ്ഡലത്തിൽ ഷാനിമോൾ പിന്നിലായതിൽ എ കെ ആന്റണി ഉൾപ്പെടെ ഉത്തരവാദിയാണെന്ന‌് വയലാർ ബ്ലോക്ക‌് പ്രസിഡന്റ‌് ജോണി തച്ചാറ പറഞ്ഞു. അർത്തുങ്കൽ മത്സ്യബന്ധന തുറമുഖം പൂർത്തിയാകാത്തത‌് മത്സ്യത്തൊഴിലാളി മേഖലയിൽ വലിയ തിരിച്ചടിക്ക‌് കാരണമായി. കുറ്റക്കാരായ ചിലരെ സംരക്ഷിക്കാൻ വേണ്ടിയാണ‌് ഇപ്പോഴത്തെ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഇഷ‌്ടക്കാരായ ചിലരെ സംരക്ഷിക്കാനാണ‌് റിപ്പോർട്ടും വിശദീകരണവുമില്ലാതെ നടപടിയെന്ന് ചേർത്തല ബ്ലോക്ക‌് പ്രസിഡന്റ‌് അഡ്വ. സി വി തോമസ‌് പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top