ആലപ്പുഴ
എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ- ഫോൺ പദ്ധതിയെ വരവേൽക്കാൻ നാടൊരുങ്ങി. തിങ്കൾ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിന്റെ അഭിമാന പദ്ധതി സമർപ്പിക്കുന്നത്. എല്ലാ നിയോജകമണ്ഡലങ്ങളിലും അനുബന്ധചടങ്ങുകൾ സംഘടിപ്പിക്കും.
ചെങ്ങന്നൂർ മണ്ഡലത്തിലെ മാന്നാർ നായർ സമാജം സ്‌കൂളിൽ മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനംചെയ്യും. മാവേലിക്കര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനാകും. ഹരിപ്പാട് പള്ളിപ്പാട് വഴുതാനം യുപി സ്‌കൂളിൽ രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനാകും. കുട്ടനാട് കരുമാടി കെ കെ കുമാരപിള്ള സ്‌മാരക ഗവ. ഹൈസ്‌കൂൾ അങ്കണത്തിൽ തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനംചെയ്യും.
കായംകുളം കൊയ്‌പ്പള്ളി കാരാഴ്‌മ ഹൈസ്‌കൂളിൽ യു പ്രതിഭ എംഎൽഎ അധ്യക്ഷയാകും. എ എം ആരിഫ് എംപി മുഖ്യാതിഥിയാകും. അമ്പലപ്പുഴയിൽ കെ കെ കുഞ്ചുപിള്ള മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യും. കലക്‌ടർ ഹരിത വി കുമാർ അധ്യക്ഷയാകും.
ആലപ്പുഴ എസ്ഡിവി ബോയ്സ് സ്‌കൂളിൽ പി പി ചിത്തരഞ്‌ജൻ എംഎൽഎ അധ്യക്ഷനാകും. ചേർത്തല ചാരമംഗലം ഗവ. സംസ്‌കൃത ഹൈസ്‌കൂളിൽ മന്ത്രി പി പ്രസാദ് അധ്യക്ഷനാകും. അരൂർ പള്ളിപ്പുറം പഞ്ചായത്ത് ഹാളിൽ ദലീമ എംഎൽഎ ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..