14 May Friday

കൂടുതല്‍ കിടക്കകൾ , സൗകര്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021
ആലപ്പുഴ
കോവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കി. നിലവിലുള്ള ചികിത്സാ കേന്ദ്രങ്ങൾക്കു പുറമേ കൂടുതൽ കോവിഡ് ആശുപത്രികൾ, സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, ഫസ്‌റ്റ്‌ ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, ഡൊമിസ്‌റ്റില്യറി കെയർ സെന്ററുകൾ എന്നിവയാണ് സജ്ജമാക്കിയത്. വിവിധ കേന്ദ്രങ്ങളിലായി 4162 കിടക്കകളുണ്ട്. ഇതിൽ 3785 കിടക്കകൾ നിലവിൽ പ്രവർത്തന സജ്ജമാണ്. മൂന്ന് കോവിഡ് ആശുപത്രികൾ, ആറ് ഫസ്‌റ്റ്‌ ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, മൂന്ന് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, അഞ്ച് ഡൊമിസ്‌റ്റില്യറി കെയർ സെന്ററുകൾ എന്നിവയാണ് പ്രവർത്തനം തുടരുന്നത്. കൂടാതെ ഒരു ഫസ്‌റ്റ്‌ ലൈൻ ട്രീറ്റ്മെന്റ് സെന്റർ, നാല് ഡൊമിസ്‌റ്റില്യറി കെയർ സെന്ററുകൾ എന്നിവ ഉടൻ തുറക്കും.
ചേർത്തല താലൂക്ക് ആശുപത്രി (എസ്എൽടിസി,146 കിടക്കകൾ), തണ്ണീർമുക്കം സെന്റ് ജോസഫ്സ് പാരിഷ് ഹാൾ(ഡിസിസി, 80 ), ചേർത്തല ടൗൺ ഹാൾ(ഡിസിസി, -50 ). 
 ആലപ്പുഴ ജനറൽ ആശുപത്രി ( കോവിഡ് ആശുപത്രി, -67 ), ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ( കോവിഡ് ആശുപത്രി, -319 ), ആലപ്പുഴ വനിത-ശിശു ആശുപത്രി (സിഎസ്എൽടിസി, 200 ), ആലപ്പുഴ ടൗൺ ഹാൾ (സിഎഫ്എൽടിസി, 190 ), ആര്യാട് ഡിസി മിൽസ്(സിഎഫ്എൽടിസി, -1440 ), കേപ്പ് ലേഡീസ് ആൻഡ് ജെൻഡ്‌സ് ഹോസ്‌റ്റൽ (ഡിസിസി , -208 ) എന്നിവയാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. ഹരിപ്പാട് മാധവ ആശുപത്രി (സിഎഫ്എൽടിസി-, 145 കിടക്കകൾ), കായംകുളം സ്വാമി നിർമലാനന്ദ മെമ്മോറിയൽ ബാലഭവൻ(ഡിസിസി-, 100), പത്തിയൂർ എൽമെക്‌സ്‌ ആശുപത്രി(സിഎഫ്എൽടിസി, 100 ), ഹരിപ്പാട് താലൂക്ക് ആശുപത്രി ( കോവിഡ് ആശുപത്രി , 37 ). മാവേലിക്കര പിഎം ആശുപത്രി(സിഎഫ്എൽടിസി, 62 ), നൂറനാട് ശ്രീബുദ്ധ കോളേജ് ഹോസ്‌റ്റൽ-സ്‌കൂൾ(സിഎഫ്എൽടിസി, 280 ). ചെങ്ങന്നൂർ സെഞ്ച്വറി ആശുപത്രി (സിഎസ്എൽടിസി,191 ), ചെങ്ങന്നൂർ എസ്ബിഎസ് ക്യാമ്പ് സെന്റർ -ഐപിസി ഹാൾ(സിഎഫ്എൽടിസി -150 ). കുട്ടനാട് എടത്വ സെന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയം (ഡിസിസി 70 കിടക്കകൾ) തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top