കായംകുളം
കൃഷ്‌ണപുരം യുവജന സംഘടന ഗ്രന്ഥശാല ആൻഡ് വായനശാലയുടെ പുതിയ കെട്ടിടം മന്ത്രി പി പ്രസാദ് നാടിന് സമർപ്പിച്ചു. വായനാശാല അധ്യക്ഷൻ കെ ശ്രീകുമാർ അധ്യക്ഷനായി. പ്രൊഫ. എസ് ഗുപ്തൻനായർ സ്‌മരണിക പ്രകാശനവും നടന്നു. ഡോ.എം ജി ശശിഭൂഷൺ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ഉപാധ്യക്ഷൻ ജെ ആദർശ്, ജി സന്തോഷ്‌കുമാർ, സി എസ് ബാഷ, ബിനു അശോക്, പലമുറ്റത്ത് വിജയകുമാർ, എസ് എസ് നായർ, ലില്ലിക്കുട്ടി, എ മധുസൂദനൻ, ശ്രീദേവി അജയകുമാർ, വായനശാലാ സെക്രട്ടറി അഡ്വ. സി എ അരുൺകുമാർ, വൈസ്‌പ്രസിഡന്റ് കെ ബി ബൈജു എന്നിവർ സംസാരിച്ചു.
ഞായർ വൈകിട്ട് നാലിന് സാംസ്‌കാരികസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. ഡോ. എം ജി ശശിഭൂഷൺ അധ്യക്ഷനാകും. വയലാർ ശരച്ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. തിങ്കൾ വൈകിട്ട് നാലിന് നടക്കുന്ന പ്രഫ. എസ്. ഗുപ്തൻനായർ അനുസ്‌മരണം ഡോ. കെ ജയകുമാർ ഉദ്ഘാടനംചെയ്യും. കെ കെ അനിൽകുമാർ അധ്യക്ഷനാകും. ആലങ്കോട് ലീലാകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തും. കലക്‌ടർ വി ആർ കൃഷ്‌ണതേജ സമ്മാനം നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..