ആലപ്പുഴ
ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്തു. യൂണിയൻ വൈസ്പ്രസിഡന്റ് അഡ്വ. ടി എം ഷെറീഫ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സജി സംഘടന റിപ്പോർട്ടും യൂണിയൻ ജനറൽ സെക്രട്ടറി എ എസ് സാബു പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, സിഐടിയു ജില്ലാ ജനൽ സെക്രട്ടറി പി ഗാനകുമാർ, ആലപ്പുഴ സൗത്ത് ഏരിയ സെക്രട്ടറി പി പി പവനൻ, സിപിഐ എം ആലപ്പുഴ സൗത്ത് ഏരിയ സെക്രട്ടറി വി എൻ വിജയകുമാർ, മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യരാജ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പി പി ചിത്തരഞ്ജൻ(പ്രസിഡന്റ്), എ എസ് സാബു, വി ടി രാജേഷ്, കെ പി മോഹൻദാസ്, വി സന്ധ്യ, ടി എ ഷാജി, ഗംഗാദേവി (വൈസ്പ്രസിഡന്റുമാർ), അഡ്വ. ടി എം ഷെരീഫ് (ജനറൽ സെക്രട്ടറി), പി പി ദിലീപ്, അഡ്വ. അസ്ലാം, എം സതീഷ്ലാൽ, ലത ഗോപാലകൃഷ്ണൻ, മുഹമ്മദ് അജിത്ത്, സന്തോഷ്കുമാർ (ജോയിന്റ് സെക്രട്ടറിമാർ). എസ് സുരേഷ് (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..