20 April Tuesday
കോൺഗ്രസ് നേതൃയോഗത്തിൽ വെല്ലുവിളി

കുട്ടനാട്ടിൽ കാണാം

പ്രത്യേക ലേഖകൻUpdated: Thursday Mar 4, 2021
ആലപ്പുഴ 
കുട്ടനാട്‌ സീറ്റിനെച്ചൊല്ലി  കോൺഗ്രസിൽ കൂട്ടപ്പൊരിച്ചിൽ. ജോസഫ്‌ പക്ഷത്തിന്‌ സീറ്റ്‌ നൽകരുതെന്നും കോൺഗ്രസ്‌ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട്‌ ഒരുവിഭാഗം രംഗത്തെത്തി. 
ബുധനാഴ്‌ച ചേർന്ന കെപിസിസി – 
ഡിസിസി ഭാരവാഹിയോഗത്തിൽ ഇക്കാര്യം കുട്ടനാട്ടിൽനിന്നുള്ള നേതാക്കൾ ഉന്നയിച്ചെങ്കിലും നേത‌ൃത്വം അനുകൂല നിലപാടല്ല സ്വീകരിച്ചത്‌. തുടർന്ന്‌ ‘കുട്ടനാട്ടിൽ കാണാ’മെന്ന് പരസ്യവെല്ലുവിളിയും യോഗത്തിലുയർന്നുവെന്നാണ്‌ പുറത്തുവരുന്ന വിവരം. ജോസഫ്‌ പക്ഷം മത്സരിച്ചാൽ കോൺഗ്രസ്‌ കാലുവാരുമെന്ന്‌ ഇതോടെ ഉറപ്പായി. സീറ്റ്‌ ഏറ്റെടുക്കാനാകില്ലെന്ന ഡിസിസി പ്രസിഡന്റ്‌ എം ലിജുവിന്റെ നിലപാടാണ്‌ ഇവരെ ചൊടിപ്പിച്ചത്‌. പിളരാത്ത കേരള കോൺഗ്രസ്‌ കഴിഞ്ഞ തവണ മത്സരിച്ചിട്ടും എൽഡിഎഫാണ്‌ കുട്ടനാട്ടിൽ ജയിച്ചതെന്നും നിലവിൽ ദുർബലമായ ജോസഫ്‌ പക്ഷം മാത്രമാണ്‌
 മുന്നണിയിലുള്ളതെന്നും ‘ഏറ്റെടുക്കൽ 
പക്ഷം ’ ഓർമിപ്പിക്കുന്നു.   കോൺഗ്രസ് നേതാവ് അനിൽ ബോസ്, യൂത്ത് കോൺസ് നേതാവ് സജി ജോസഫ് എന്നിവരിൽ ഒരാളെ മത്സരിപ്പിക്കമെന്നും  ഇവർ ആവശ്യപ്പെട്ടു. 
അനിൽ ബോസിനെ അമ്പലപ്പുഴയിലും പരിഗണിക്കുന്നുണ്ട്‌. ഇതിനിടെ മുമ്പ് മത്സരിച്ച്‌ പരാജയപ്പെട്ട എം ലിജു , പി സി വിഷ്‌ണുനാഥ്‌ എന്നിവർക്ക്‌ സീറ്റ്‌ നൽകുന്നതിനെതിരെ സജി ജോസഫ്‌ പക്ഷം പടയൊരുക്കം ശക്തമാക്കി. 
സീറ്റില്ലങ്കിൽ കായംകുളത്ത്‌ 
ലീഗ്‌വിമതൻ? 

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പുമുതൽ യുഡിഎഫിൽ ഇടഞ്ഞുനിൽക്കുന്ന ലീഗ് ഇതുവരെ മെരുങ്ങിയിട്ടില്ല. അമ്പലപ്പുഴ, കായംകുളം സീറ്റുകളിൽ ഒന്ന് ലഭിക്കണമെന്നാണ്‌ പാർടിയുടെ ആവശ്യം.
 അംഗീകരിച്ചില്ലെങ്കിൽ വിമതരായി മത്സരിക്കാൻ കായംകുളത്തെ നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്‌. അമ്പലപ്പുഴയിൽ കഴിഞ്ഞ തവണ മത്സരിച്ച എൽജെഡി ഇപ്പോൾ മുന്നണിയിലില്ലെന്നതും സീറ്റിനായുള്ള അവകാശവാദമുന്നയിക്കാൻ ലീഗിന്‌ കരുത്തായി. 
കുട്ടനാട് ഒഴികെ എട്ടിലും  കോൺഗ്രസ് മത്സരിക്കാനൊരുങ്ങുന്നതിലാണ് ഘടകകക്ഷികളുടെ അമർഷം. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top