18 September Wednesday

വയോധികയെ പീഡിപ്പിച്ചയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019
മാവേലിക്കര
ഭക്ഷണം നൽകാമെന്നു പറഞ്ഞ് എഴുപത്തിയഞ്ചുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചയാൾ പിടിയിൽ. കറ്റാനം വെട്ടിക്കോട് രഞ്ജിത്ത് ഭവനം രമണനെ (47) യാണ്‌ വള്ളികുന്നം പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്. ബുധനാഴ്‌ച പകൽ 1.30നാണ് സംഭവം. കെപി റോഡുവഴി നടന്നുപോയ സ്‌ത്രീയെ പ്രതിയുടെ വീട്ടിലെത്തിച്ചായിരുന്നു പീഡനം. ഇവർ നിലവിളിച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ല. വൈകിട്ട് 5.30ന് ഇവരെ റോഡിലെത്തിച്ച് രമണൻ കടന്നുകളഞ്ഞു. അവശയായ നിലയിൽ സമീപത്തെ കടയ്‌ക്ക്‌ സമീപമെത്തിയ വയോധികയെ നാട്ടുകാരാണ് കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. 
 ഒരുകാലിന് സ്വാധീനക്കുറവുള്ള രമണന്റെ വീട്ടിൽ ഭാര്യയും മക്കളും താമസമില്ല. വള്ളികുന്നം എസ്ഐ ഷൈജു ഇബ്രാഹിമാണ് പ്രതിയെ പിടികൂടിയത്. ഫോറൻസിക് വിഭാഗം സ്ഥലത്ത് തെളിവെടുപ്പ് നടത്തി. പ്രതിയെ റിമാൻഡ് ചെയ്‌തു.
 
പ്രധാന വാർത്തകൾ
 Top