ആലപ്പുഴ
ഇന്ധനവില വർധനവിനെതിരെ നടത്തിയ മോട്ടോർ വാഹനപണിമുടക്ക് ജില്ലയിൽ പൂർണം. അവശ്യ സർവീസ് ഒഴികെയുള്ള വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും ഓടിയില്ല. ലോറി, ഓട്ടോറിക്ഷ, ടാക്സി, ചെറുകിട ചരക്കുവാഹനങ്ങൾ, ഡ്രൈവിങ്ങ് സ്കൂളുകൾ തുടങ്ങി വിവിധ മേഖലകളിൽ പണിമുടക്ക് പൂർണമായിരുന്നു. കടകമ്പോളങ്ങളും മിക്കയിടത്തും അടഞ്ഞുകിടന്നു. ഭൂരിഭാഗം ഹോട്ടലുകളും തുറന്നില്ല.
പണിമുടക്കിയ തൊഴിലാളികൾ മണ്ഡലം കേന്ദ്രങ്ങളിൽ പ്രകടനവും കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണയും നടത്തി. ജില്ലാ സംയുക്തസമര സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസ് മാർച്ച് സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം ഉദ്ഘാടനം ചെയ്തു. ഡി പി മധു അധ്യക്ഷനായി.ബി നസീർ, കെ ജി ജയലാൽ, ഒ അഷറഫ്, ടി എ നിസാർ, എം എം ഷെരിഫ്, റെജിബ് അലി, എസ് വിനയചന്ദ്രൻ, വി കെ സുധാകരൻ എന്നിവർ സംസാരിച്ചു. നഗരചത്വരത്തിൽനിന്നാണ് പ്രകടനം ആരംഭിച്ചത്.
ഓട്ടോ- ടാക്സി ടെമ്പോ വർക്കേഴ്സ് യൂണിയൻ സിഐടിയു അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷാ കെട്ടിവലിച്ച് പ്രതിഷേധിച്ചു. സിപിഐ എം ലോക്കൽ സെക്രട്ടറി ബി അൻസാരി ഉദ്ഘാടനം ചെയ്തു. സി രതീഷ് അധ്യക്ഷനായി. കുഞ്ഞുമോൻ, ഹരിലാൽ, സജീവ്, സുരേഷ്ബാബു എന്നിവർ സംസാരിച്ചു.
ഓൾ കേരള ഓട്ടോമൊബൈൽ എംപ്ലോയീസ് യൂണിയൻ ചെങ്ങന്നൂർ താലൂക്ക് യൂണിയൻ ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ഓഫീസ് മുന്നിൽ ധർണ നടത്തി. സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സുജിത്ത് കൊട്ടാരത്തുപറമ്പിൽ അധ്യക്ഷനായി. മോഹൻ കൊട്ടാരത്തുപറമ്പിൽ, കുഞ്ഞയ്യപ്പൻപിള്ള, സോമരാജു, യോഹന്നാൻ ചാക്കോ, വിബിൻദേവ്, ബുധനൂർ റഹ്മാൻ, രാജേന്ദ്രൻ ആചാരി, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
സംയുക്ത ട്രേഡ് യൂണിയൻ ചെങ്ങന്നൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി. ഓട്ടോ ടാക്സി ടെമ്പോ വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം കെ കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ല സെക്രട്ടറി കെ ദേവദാസ് അധ്യക്ഷനായി.
ബസ് തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി ജയൻ, ടിപ്പർ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയംഗം വി വി സതീഷ് ബാവ, ഡ്രൈവിങ് സ്കൂൾ തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി സൈമൺ ഏബ്രഹാം, പ്രവീൺ എൻ പ്രഭ, സന്തോഷ്കുമാർ, ജീജി കുമാർ, സജി തിരുവൻവണ്ടൂർ എന്നിവർ സംസാരിച്ചു.
സംയുക്ത ട്രേഡ് യൂണിയൻ മാരാരിക്കുളം ഏരിയ കമ്മിറ്റി കലവൂർ പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി. കെ ടി മാത്യു ഉദ്ഘാടനം ചെയ്തു. പി തമ്പി അധ്യക്ഷനായി. പി ശശി, സരസകുമാർ, ജോസഫ്, പി ഒ മേഴ്സി, വി ആർ ശിവപ്രസാദ് എന്നിവർ സംസാരിച്ചു.
സംയുക്ത ട്രേഡ് യൂണിയൻ കുട്ടനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമങ്കരി പഞ്ചായത്ത് ജങ്ഷനിൽനിന്നും ഓട്ടോറിക്ഷാ കെട്ടിവലിച്ച് പ്രതിഷേധിച്ചു. രാമങ്കരി പോസ്റ്റോഫീസ് പടിക്കൽ സിഐടിയു ഏരിയ സെക്രട്ടറി ഷാജി ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു.
ഐഎൻടിയുസി ജില്ലാ സെക്രട്ടറി വി എ ജോബ് വിരുത്തിക്കരി അധ്യക്ഷനായി. ദീപു രാമകൃഷ്ണൻ, റോബിൻ ജയിംസ്, സിബി മൂലംകുന്നം, ഷംസുദ്ദീൻ, ഉദയകുമാർ, ഹരിഹരൻ, സൈനോ മൂക്കോടി, എം എസ് മാത്യു എന്നിവർ സംസാരിച്ചു.
ചേർത്തലയിൽ പണിമുടക്കിയ തൊഴിലാളികൾ നഗരത്തിൽ പ്രകടനവും യോഗവും നടത്തി. സിഐടിയു ഏരിയ സെക്രട്ടറി പി ഷാജിമോഹൻ ഉദ്ഘാടനംചെയ്തു.
അഡ്വ. കെ ജെ സണ്ണി അധ്യക്ഷനായി. എ പി പ്രകാശൻ, കെ പി മനോഹരൻ, അഡ്വ. കെ ബി ഹർഷകുമാർ, കെ എസ് സലിം, ശ്രീകണ്ഠൻനായർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..