05 February Sunday

ഫലം കൃത്യം; ഹിറ്റായി കൈറ്റ്

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022
ആലപ്പുഴ
കലോത്സവ വിധിനിർണയം അതിവേഗത്തിലും കൃത്യതയോടെയും മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കിയത് ഒരു സംഘം അധ്യാപകരുടെ കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലം. 
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ്‌ ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലാ കോ–-ഓർഡിനേറ്റർ സുനിൽ കുമാർ, ഉണ്ണിക്കൃഷ്‌ണൻ, എസ് പ്രദീപ്, ശാലിനി ജോയി, ബോണി ജേക്കബ്, വി സന്തോഷ്, എന്നിവരാണ്‌ അണിയറയിൽ. രാവിലെ ഒമ്പതുമുതൽ  വിധിനിർണയ വിവരങ്ങൾ സോഫ്റ്റ്‍വെയറിൽ രേഖപ്പെടുത്തി കൃത്യത പരിശോധിച്ചുറപ്പിച്ച് കലോത്സവ സൈറ്റിൽ അപ്‍ലോഡ് ചെയ്യും. ഉപജില്ലകളുടെ പോയിന്റ് നില ക്രോഡീകരിച്ച് മാധ്യമങ്ങൾക്ക് ലഭ്യമാക്കും. 
പുലർച്ചെ ഒന്നിനും  മത്സരഫലങ്ങൾ ഇപ്രകാരം ലഭ്യമാക്കി.  ഡാറ്റാ എൻട്രി പിഴവുകൾക്ക്‌ പോലും ഇടനൽകിയില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top