28 January Friday

കെഎംഎംഎൽ ജീവനക്കാർക്കായി കെഎസ്‌ആർടിസി സർവീസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021
ചവറ
കെഎംഎംഎൽ ജീവനക്കാർക്കായി കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങി. കരുനാഗപ്പള്ളി ഡിപ്പോയിലെ എട്ട് ബസാണ് സർവീസ് നടത്തുന്നത്. നേരത്തെ സ്വകാര്യ ടൂറിസ്റ്റ് ബസിലാണ്‌ ജീവനക്കാർ കമ്പനിയിലേക്കും തിരികെയും എത്തിയിരുന്നത്. കെഎംഎംഎല്ലുമായി കരാറിൽ ഏർപ്പെട്ടത്‌ കെഎസ്ആർടിസി കോർപറേഷനും ആശ്വാസമാകും. 
കരുനാഗപ്പള്ളിയിൽനിന്നാണ് കെഎംഎംഎൽ സർവീസുകൾ പുറപ്പെടുന്നത്‌. ഒരു മാസത്തേക്ക് ആറ്‌ ബസ് ഓടും. രണ്ടുവീതം എസി ലോഫ്ലോറും മിനി ബസും ഒന്നുവീതം ഫാസ്റ്റ് പാസഞ്ചറും നോൺ എസി ലോഫ്ലോറുമാണ്‌ സർവീസ് നടത്തുന്നത്. ടിപി, എംഎസ് യൂണിറ്റിലേക്കാണ് സർവീസുകൾ. കൊല്ലം ടൗൺ, കൊല്ലം റെയിൽവേ സ്റ്റേഷൻ, മേവറം, ഭരണിക്കാവ്, പുതിയകാവ്, കായംകുളം എന്നിവിടങ്ങളിൽനിന്നും കമ്പനിയിലോട്ടും തിരിച്ചുമാണ് ബസ്‌ സർവീസ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top