16 November Saturday

വില്ലേജുകളിൽ ഇ-–-പോസ് മെഷീനുകൾ വരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019

ഇ-–-പോസ് മെഷീന്റെ പ്രവർത്തനോദ്‌ഘാടനം കലക‌്ടർ അദീല അബ‌്ദുള്ള കലവൂർ വില്ലേജ്‌ ഓഫീസർക്ക്‌ നൽകി നിർവഹിക്കുന്നു

ആലപ്പുഴ 
വില്ലേജ് ഓഫീസുകളിൽ ഈ പെയ്‌മെന്റ‌് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇ–-പോസ് മെഷീനുകൾ നൽകും.  കലവൂർ വില്ലേജ് ഓഫീസർക്ക് ഇ-–-പോസ് മെഷീൻ കൈമാറി പദ്ധതി കലക‌്ടർ അദീല അബ‌്ദുള്ള പദ്ധതി ഉദ്ഘാടനംചെയ‌്തു. 
 നിലവിൽ ജില്ലയിലെ  ഭൂരിഭാഗം വില്ലേജുകളിലും ഓൺലൈൻ പോക്കുവരവ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. വില്ലേജുകളിൽ ഭൂനികുതി ഓൺലൈനായി അടയ‌്ക്കാനുള്ള സംവിധാനവും വില്ലേജിൽ നേരിട്ട് വരുന്നവർക്ക് ഓൺലൈൻ പെയ്‌മെന്റ‌് സംവിധാനമുപയോഗിച്ച് എല്ലാത്തരം പണമിടപാടുകളും നടത്താനും സംവിധാനവുമുണ്ട്. ഇതിനാവശ്യമായ ഇ-–-പോസ് മെഷീനുകളും സജ്ജമായി. 
 ഡിജിറ്റൽ ഇന്ത്യ നാലാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ എഡിഎം ഐ അബ‌്ദുൾസലാം അധ്യക്ഷനായി. കലക‌്ടറേറ്റിലെ എഡിസി ജനറൽ ഓഫീസും വിവിധ ബ്ലോക്ക് ഓഫീസുകളുമായി ബന്ധപ്പെടുത്തുന്ന ഡെസ്‌ക‌്ടോപ‌് വീഡിയോ കോൺഫറൻസിങ‌് സംവിധാനത്തിന്റെ ഉദ്ഘാടനവും കലക‌്ടർ നിർവഹിച്ചു. മൊബൈൽവഴിയോ ഡെസ്‌ക‌്ടോപ്പ് വഴിയോ മേലുദ്യോഗസ്ഥർക്ക് വീഡിയോ കോൺഫറൻസിങ് നടത്താൻ ഇതുവഴി കഴിയും. ജില്ലാ ഇ–--ഗവേർണൻസ് സൊസൈറ്റി പ്രോജക‌്ട‌് മാനേജർ സംഗീത് സോമൻ, ലൈഫ് മിഷൻ കോ-–-ഓർഡിനേറ്റർ ഉദയസിംഹൻ, എഡിസി ജനറൽ ഷിൻസ് സി കണ്ണൻ, ജെപിസി കെ കെ ഷാജു എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top